കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദ്യോഗിക മെഡിക്കല്‍ പങ്കാളിയായി കിന്‍ഡര്‍ ഹോസ്പിറ്റല്‍

2019-20 സീസണില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക മെഡിക്കല്‍ പങ്കാളിയായി കിന്‍ഡര്‍ ഹോസ്പിറ്റല്‍. ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കിന്‍ഡര്‍ മെഡിക്കല്‍ ഗ്രൂപ്പിന് ഇന്ത്യയില്‍ കൊച്ചി, ആലപ്പുഴ, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ ഹോസ്പിറ്റലുകള്‍ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് സിഇഒ വിരേന്‍ ഡി സില്‍വ, ഹെഡ് കോച്ച് ഇല്‍ക്കോ ഷട്ടോരി, ടീമംഗങ്ങളായ രാഹുല്‍ കെ പി, അബ്ദുള്‍ ഹക്കു, കിന്‍ഡര്‍ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പ്രവീണ്‍ കുമാര്‍, കിന്‍ഡര്‍ ഹോസ്പിറ്റല്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ഓര്‍ത്തോ പീഡിക്‌സ് സീനിയര്‍ കണ്‍സള്‍റ്റന്റ് ഡോ. പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് പത്ര സമ്മേളനത്തിലാണ് പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചത്.

Related posts