കിഫ്ബി സിഎജി ഓഡിറ്റിനു വിധേയം; രണ്ടുതവണ ഓഡിറ്റ് നടന്നു: ധനമന്ത്രി

തിരുവനന്തപുരം: കിഫ്ബി സിഎ.ജി ഓഡിറ്റിനു വിധേയമാണെന്നും ഇതിനകം രണ്ടുതവണ ഓഡിറ്റ് നടന്നതായും ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സി.എ.ജി-ഡി.പി.സി ആക്ട് 1971 ലെ വകുപ്പ് 14 (1) പ്രകാരമാണ് ഇതിനകം രണ്ടുതവണ സിഎജി ഓഡിറ്റ് നടന്നത്. വകുപ്പ് 14 (1) പ്രകാരമുള്ള ഓഡിറ്റ് സമ്പൂര്‍ണവും സമഗ്രവുമാണ്. ഇതുപ്രകാരം എല്ലാ വരവു-ചെലവു കണക്കുകളും ഓഡിറ്റിനു വിധേയമാക്കിയേ മതിയാകൂ. ഈ വ്യവസ്ഥ പ്രകാരമുള്ള അധികാരം എല്ലാ വരവു-ചെലവു കണക്കുകളും സംബന്ധിച്ച സമഗ്ര ഓഡിറ്റാണെന്ന് സിഎജിയുടെ വെബ്സൈറ്റിലെ വിശദീകരണത്തിലും വ്യക്തമാക്കിയിട്ടുണ്ട്.
സിഎജിയുടെ വകുപ്പ് 14 (1) പ്രകാരമുള്ള ഓഡിറ്റിന് കിഫ്ബി നിയമപ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് വിഘാതമല്ല. സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ഉണ്ടെങ്കിലും 14 (1) പ്രകാരമുള്ള സിഎ.ജി ഓഡിറ്റ് പരമോന്നതവും സമ്പൂര്‍ണവുമാണെന്ന് അവരുടെ സൈറ്റിലുള്ള കമന്ററിയില്‍ തന്നെ വ്യക്തമാണ്.
കിഫ്ബിയുടെ കാര്യത്തില്‍ 14 (1) പ്രകാരമുള്ള വകുപ്പ് പ്രകാരം സകല വരവു-ചെലവു കണക്കുകളും സിഎ.ജി ഓഡിറ്റിനു വിധേയമാണ്. അവര്‍ അതു ചെയ്യുന്നുമുണ്ട്. വകുപ്പ് 20 (2) കിഫ്ബിക്കു ബാധകമേയല്ല.
പുതിയ കമ്പനി നിയമപ്രകാരം കിയാല്‍ സിഎ.ജി ഓഡിറ്റ് ബാധകമായ കമ്പനിയല്ലെന്നും ധനകാര്യമന്ത്രി അറിയിച്ചു.

share this post on...

Related posts