ബാഹുവലിയില്‍ രണ്ടു കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് പാല്‍ കൊടുക്കുന്ന ആ രംഗം കണ്ടപ്പോള്‍ തന്നെ രമ്യയെ വിളിച്ച് ചീത്ത പറഞ്ഞു; അത് എന്തിനാണെന്ന് അവള്‍ക്കറിയാം; ഖുശ്ബു പറയുന്നു

DQC27gtUEAENH7Q

സിനിമയിലും രാഷ്ട്രീയത്തിലും സജീവ സാന്നിദ്ധ്യമാണ് ഖുശ്ബു. പല സാമൂഹിക കാര്യങ്ങളിലും ഇടപെട്ട് വിവാദങ്ങളുണ്ടാക്കുന്നതിലും നടി പിന്നിലല്ല. ഏറെ നാളുകള്‍ക്ക് ശേഷം പവന്‍കല്യാണ്‍ ചിത്രത്തിലൂടെ സിനിമയില്‍ തിരിച്ചുവന്നിരിക്കുകയാണ് ഖുശ്ബു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തില്‍ പങ്കെടുത്ത ഖുശ്ബു, രമ്യ കൃഷ്ണനുമായുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി.
ബാഹുബലിയിലെ രമ്യാ കൃഷ്ണന്റെ അഭിനയം കണ്ട് ചീത്തവിളിച്ചിട്ടുണ്ടെന്ന് ഖുശ്ബു പറയുന്നു. ഇതിന്റെ കാരണം എന്താണെന്ന് അവള്‍ക്ക് അറിയാമെന്നും ഖുശ്ബു അഭിമുഖത്തില്‍ പറഞ്ഞു. ബാഹുബലി കണ്ട് രമ്യാ കൃഷ്ണനെ വിളിച്ച് കുറെ വഴക്കുണ്ടാക്കി. ഞാന്‍ എന്തിനാണ് ചീത്ത വിളിച്ചതെന്ന് അവള്‍ക്ക് അറിയാം. ഞാന്‍ ചീത്ത വിളിക്കുമ്പോള്‍ അവള്‍ പൊട്ടി ചിരിക്കുകയായിരുന്നു. ശിവകാമി കഥാപാത്രത്തിന് രമ്യയല്ലാതെ വേറെ ആരേയും ആലോചിക്കാന്‍ പോലും കഴിയില്ല. ഖുശ്ബു പറയുന്നു.
രണ്ടു കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് സിംഹാസനത്തില്‍ ഇരുന്ന് പാല്‍ കൊടുക്കുന്ന ആ രംഗമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. അപ്പോള്‍ അവളുടെ കണ്ണിലുണ്ടായ ആ തിളക്കം അതൊന്നും ആര്‍ക്കും ചെയ്യാന്‍ പറ്റുന്നതല്ല. ഞാന്‍ അത് കണ്ട് തിയേറ്ററില്‍ ഇരുന്ന് ഞെട്ടിപ്പോയി. അപ്പോള്‍ തന്നെ അവളെ വിളിച്ച് എന്തൊക്കെയോ ചീത്തവിളിച്ചു. ഇതുപോലൊരു കഥാപാത്രം ആര്‍ക്കും ചെയ്യാന്‍ പറ്റില്ല. ഇങ്ങനെ ഒരു രമ്യാ കൃഷ്ണനെ ഇതുവരെ ആരും കണ്ടിട്ടുമില്ല. മോഡേണ്‍, ഗ്ലാമര്‍ ലുക്കില്‍ കണ്ട രമ്യയല്ല ചിത്രത്തില്‍. ഇതൊക്കെ കൊണ്ടാണ് അവളെ ചീത്ത വിളിച്ചത്. അത് അവള്‍ക്ക് മനസിലാകും. ഖുശ്ബു പറയുന്നു.

share this post on...

Related posts