ദേശീയ വനിത വോളിബോള്‍ കിരീടം കേരളത്തിന്, മാഞ്ഞു പോയത് പത്തുവര്‍ഷത്തെ കണക്കുകള്‍

തിരുവനന്തപുരം: തുടര്‍ച്ചയായ പത്തുതവണത്തെ പരാജയത്തിനു റെയില്‍വെയോട് കണക്ക് ചോദിച്ച് കേരളത്തിന്റെ പെണ്‍പട. ദേശീയ സീനിയര്‍ വനിത വോളിബോളില്‍ റെയില്‍വെയെ പരാജയപ്പെടുത്തി കേരളം കിരീടമുയര്‍ത്തി. ആവേശപ്പോരില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് കേരളം ജയിച്ചത്. കഴിഞ്ഞ പത്തുതവണയും ഫൈനലില്‍ റെയില്‍വെ ആയിരുന്നു കേരളത്തിന്റെ എതിരാളികള്‍. അപ്പോഴെല്ലാം പരാജയമായിരുന്നു കേരളത്തിന്റെ നിയോഗം.

എന്നാല്‍ ഇത്തവണ കേരളത്തിന്റെ പെണ്‍പട ചരിത്രം തിരുത്തിക്കുറിച്ചു. ഇതോടെ കേരളത്തിന്റെ കിരീട നേട്ടം 11 ആയി.

 


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’എന്ന് സന്ദേശം അയക്കു

share this post on...

Related posts