കേരളത്തിന് തിരിച്ചടിയായി പച്ചക്കറി വില വര്‍ദ്ധനവ്

 

തിരുവനന്തപുരം: കേരളത്തിലെ പച്ചക്കറി വിപണി വില വര്‍ദ്ധനവിലേക്ക്. ഓണക്കാമെത്തിയപ്പോള്‍ കേരളത്തിന് തിരിച്ചടിയാവുന്ന ഒരു പ്രധാന കാര്യം ഏറി വരുന്ന പച്ചക്കറികളുടെ വിലയാണ്. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ കൃഷി നാശവും, തമിഴ്നാട്ടില്‍ നിന്നുള്ള ഉത്പാദനം കുറഞ്ഞതുമാണ് പച്ചക്കറികളുടെ വില കുത്തനെ കൂടാന്‍ കാരണമായത്.

സവാള, ബീന്‍സ്, വെളുത്തുള്ളി,ഏത്തക്കായ എന്നിവയുടെ വില ഒരാഴ്ചക്കുള്ളില്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴും ഗതാഗത മാര്‍ഗ്ഗം പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ കഴിയാത്തതും ചരക്ക് ലോറിയില്‍ എത്തുന്ന പച്ചക്കറി വിലയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

ഇതിനിടെ, മില്‍മ പാലിന്റെ വില ഉയര്‍ത്താനുള്ള ശുപാര്‍ശയുമുണ്ട്. ലിറ്ററിന് അഞ്ചു മുതല്‍ ഏഴ് രൂപ വരെ വില വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. 2017ലാണ് അവസാനമായി പാലിന്റെ വില വര്‍ധിപ്പിച്ചത്.

share this post on...

Related posts