സൂപ്പര്‍ ‘ചക്ക അട’ തയ്യാറാക്കാം

വേണ്ട ചേരുവകള്‍…

ചക്കവരട്ടിയത് 3 കപ്പ്
ശര്‍ക്കരപ്പാനി 1 1/2 കപ്പ്
അരിപ്പൊടി (വറുക്കാത്തത് ) 3 കപ്പ്
ഏലയ്ക്ക പൊടിച്ചത് 1/2 സ്പൂണ്‍
ജീരകം പൊടിച്ചത് 1/2 സ്പൂണ്‍
ചുക്ക് പൊടിച്ചത് 1/4 സ്പൂണ്‍

ഈ ചേരുവകളെല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് ഇലയില്‍ പൊതിയാന്‍ പറ്റുന്ന പാകത്തിലായിരിക്കണം. രുചിച്ചു നോക്കി മധുരമോ മറ്റോ ചേര്‍ക്കണമെങ്കില്‍ വീണ്ടും ചേര്‍ക്കാം. ഇനി വാഴ ഇലയിലോ , വട്ടയിലയിലോ പൊതിഞ്ഞെടുത്തു ആവിയില്‍ വേവിച്ചെടുക്കുക. വാഴയില വെയിലത്തിട്ടോ തിളച്ച വെള്ളത്തിലിട്ടോ വാട്ടിയിട്ടെ പൊതിയാവൂ ഇല്ലെങ്കില്‍ പൊട്ടിപ്പോകും. (1 1/2 സ്പൂണ്‍ മാവില്‍ കൂടുതല്‍ ഇലയില്‍ വയ്ക്കരുത്. ചിലപ്പോള്‍ ഉള്ളു വെന്തില്ലെന്നിരിക്കും).

തയ്യാറാക്കിയത് ;

ദിവ്യ ഗോപിനാഥ്

share this post on...

Related posts