അരിയുണ്ട തയ്യാറാക്കാം

തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍…

വറുത്ത അരിപൊടി 2കപ്പ്
തേങ്ങാ 1 കപ്പ്
ജീരകം കാല്‍ ടീസ്പൂണ്‍
കറുത്ത എള്ള് ഒരു ടേബിള്‍സ്പൂണ്‍
വെള്ളം 2 കപ്പ്
എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

തേങ്ങയും ജീരകവും അര കപ്പ് വെള്ളവും ചേര്‍ത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം ചട്ടിയില്‍ 2 കപ്പ് വെള്ളം തിളപ്പിക്കണം. തിളച്ചു വരുമ്പോള്‍ തേങ്ങാ അരച്ചത് ചേര്‍ത്ത് കൊടുക്കണം. എള്ളും ചേര്‍ത്ത് കൊടുക്കാം. നന്നായി തിളച്ചു വരുമ്പോള്‍ അരിപൊടി ചേര്‍ത്തിളക്കി തീ ഓഫ് ചെയ്യാം. ചൂടോടെ മാവ് കൈ കൊണ്ട് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കാം. ഇനി ചെറിയ ചെറിയ ഉരുളകള്‍ ആക്കി എണ്ണയില്‍ വറുത്തു കോരാം. ചെറു തീയില്‍ വേണം ചെയ്യാന്‍. സ്വാദൂറും അരിയുണ്ട തയ്യാറായി…

share this post on...

Related posts