‘ലളിതം ഗംഭീരം’ : 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും


ആലപ്പുഴ: 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന മേളക്ക് ഡി.പി.ഐ കെ.വി മോഹന്‍കുമാര്‍ പതാകയുയര്‍ത്തും. 29 വേദികളിലായി 61 ഇനങ്ങളിലാണ് ആദ്യ ദിവസത്തെ മത്സരങ്ങള്‍. ‘ലളിതം ഗംഭീര’മെന്നാണ് പ്രളയാനന്തര കലോത്സവത്തിന്റെ മുദ്രാവാക്യം.251 അപ്പീലുകളാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്. അപ്പീലുകളുടെ എണ്ണം കുറഞ്ഞത് ജില്ലാതല മത്സരങ്ങളിലെ സുതാര്യത ആണ് തെളിയിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

READ MORE:  ചലച്ചിത്രപ്പൂരത്തിന് ഇന്ന് തുടക്കം !

കലോത്സവ ഇനത്തിലെ ഗ്ലാമര്‍ ഇനങ്ങളായ ഒപ്പനയും നാടോടി നൃത്തവും ഇന്നരങ്ങിലെത്തും. കേരള നടനവും ഭരതനാട്യവും മോഹിനിയാട്ടവും ആദ്യ ദിവസം മാറ്റേകും.

 


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts