ലൈക്കടിച്ച് മലയാളീസ്… കേരള പോലീസ് ഫേസ്ബുക്ക് പേജ് ഒന്നാമതെത്തി

logo

police_fb_710x400xt

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ ലൈക്കുകളുള്ള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പേജെന്ന നേട്ടം കേരളാ പൊലീസ് സ്വന്തമാക്കി. 6.26 ലക്ഷം ലൈക്കുകളുള്ള ബാംഗ്ലൂര്‍ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കടത്തിവെട്ടിയാണ് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേര് ഒന്നാം സ്ഥാനത്തെത്തിയത്. 6.28 ലക്ഷം പേരാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. 6.32 ലക്ഷം പേര്‍ പേജ് പിന്തുടരുന്നുമുണ്ട്.

ഏഴ് വര്‍ഷം മുമ്പാണ് കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. ട്രോള്‍ രീതിയില്‍ പൊതുജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുക എന്ന നയമാണ് പ്രധാനമായും ഈ പേജിലൂടെ കേരള പൊലീസ് സ്വീകരിച്ചത്. അത് വിജയത്തിലെത്തുകയും ചെയ്തിരുന്നു. അഭിമാനകരകമായ ഈ നേട്ടത്തിന് പിന്നില്‍ അണിനിരന്ന എല്ലാവരോടും കേരള പൊലീസ് നന്ദി അറിയിക്കുന്നുണ്ട്.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കമല്‍ നാഥ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി.എസ്. ബിമല്‍, പി. എസ്. സന്തോഷ്, ബി.ടി. അരുണ്‍, ബി.എസ്. ബിജു എന്നിവരാണ് കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

Related posts