കേരള പോലീസിന് പത്തുലക്ഷത്തിലധികം ആരാധകര്‍, ഫേസ്ബുക്ക് അംഗീകാരം നാളെ കൈമാറും


തിരുവനന്തപുരം: കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്ന് മുന്നോട്ട്. സംസ്ഥാന പൊലീസിന്റെ ഫേസ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേജെന്ന അംഗീകാരം നാളെ ഫേസ്ബുക്ക് അധികൃര്‍ മുഖ്യമന്ത്രിക്ക് കൈമാറും.

പൊലീസ് ട്രോളര്‍മാരും, പൊലീസിന്റെ വീഡിയോകളുമെല്ലാം സൂപ്പര്‍ ഹിറ്റായതോടെ കേരള പൊലീസിന് ലഭിച്ചത് അപൂര്‍വ്വ നേട്ടം. ഇതുവരെ ന്യൂയോര്‍ക്ക് പൊലീസിനായിരുന്നു ലോകത്ത് ഏറ്റവും കൂടുല്‍ ലൈക്ക് കിട്ടിയ ഫേസ്ബുക്ക് പേജെന്ന ബഹുമതി. എട്ട് ലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്. പത്ത് ലക്ഷം ഇഷ്ടക്കാരോടെയാണ് കേരള പൊലീസ് ന്യൂയോര്‍ക്ക് പൊലീസിനെ മറിടകന്നത്.

ഏഴു വര്‍ഷം മുമ്പ് കേരള പൊലീസ് ഒരു ഫേസ്ബുക്ക് പേജ് തുടങ്ങുമ്പോള്‍ ഉദ്ദേശ്യം ഒന്നുമാത്രമായിരുന്നു. പൊലീസ് ആസ്ഥാനത്തെ അറിയിപ്പുകളും പൊലീസ് മേധാവിയുടെ സന്ദേശങ്ങളും പങ്കുവയ്ക്കുക. പക്ഷെ നവമാധ്യമങ്ങളുടെ സ്വാധീനം വര്‍ധിച്ചപ്പോള്‍ പൊലീസും ഒന്നു മാറ്റിപ്പിടിച്ചു. 2018 മെയ് മാസത്തില്‍ തുടങ്ങിയ പൊലീസുകാരുടെ സോഷ്യല്‍ മീഡിയ സെല്‍ പൊലീസ് മുഖ പുസ്തക്കതിന്റെ മുഖം തന്നെ മാറ്റി.

പൊലീസിനെ ട്രോളുന്നവര്‍ക്ക് ഉരുളയക്ക് ഉപ്പേരിപോലെ മറുപടിയുമായി പൊലീസ് ട്രോളര്‍മാര്‍ എത്തി. കി കി ചലഞ്ചും ടിക് ടോക്ക് ചലഞ്ചുമെല്ലാം പിന്തുടരുന്നതിനെതിരെ പൊലീസുകാര്‍ ചെയ്ത വീഡിയോകള്‍ വന്‍ ഹിറ്റായി. ഓണ്‍ലൈന്‍ തട്ടിപ്പ് തടയാനായി ഫെയ്‌സ് ബുക്ക് നടത്തിയ പ്രവര്‍ത്തനങ്ങളും അംഗീകരിക്കപ്പെട്ടു.

പ്രളയ കാലത്തും, ശബരിമല പ്രശ്‌നത്തിലുമെല്ലാം പൊലീസിനെ ഉയര്‍ന്ന അക്ഷേപനങ്ങള്‍ക്കുള്ള മറുപടിയും ചര്‍ച്ചകളുമെല്ലാം ഫേസ്ബുക്കിനെ വീണ്ടും ജനകീയമാക്കിയപ്പോള്‍ ഇഷ്ടക്കാര്‍ ഒരു മില്യന്‍ കടക്കുകയായിരുന്നു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

share this post on...

Related posts