ഏഷ്യന്‍ കപ്പിന് വേദിയാകാന്‍ കേരളം സമ്മതപത്രം നല്‍കി

2027 ലെ ഏഷ്യന് കപ്പ് ഫുട്ബോള് ചാമ്പ്യന്ഷിപ്പിന് ആതിഥേയരാകാന് കേരളം അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് സമ്മതമറിയിച്ചു. തിരുവനന്തപുരം, കൊച്ചിയുമാണ് വേദിയായി പരിഗണിക്കാന് കേരളം നിര്ദേശിച്ചത്. ഇറാന്,ഖത്തര്, ഉസ്ബകിസ്ഥാന്, സൗദിഅറേബ്യ എന്നീ രാജ്യങ്ങളും വേദിയാകാന് മത്സരരംഗത്തുണ്ട്.

ദേശീയ ഫെഡറേഷനുകള് അപേക്ഷ നല്കിയാലും പ്രദേശിക ആതിഥേയരെന്ന നിലയില് സംസ്ഥാന സര്ക്കാരുകള് ഒദ്യോഗിക കത്ത് നല്കണമെന്നാണ് മാനദണ്ഡം. ഇത് പ്രകാരമാണ് കേരളം സമ്മത പത്രം സമര്പ്പിച്ചത്.

Related posts