പ്രളയം: കേരളത്തിന് 3048 കോടി കൂടി അനുവദിച്ച് കേന്ദ്രം


ന്യൂ ഡല്‍ഹി: സംസ്ഥാന പ്രളയ ദുരിതാശ്വാസത്തിനായി 3048 കോടി രൂപ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അധികധനസഹായം നല്കാന്‍ തീരുമാനമായത്. കേന്ദ്രസര്‍ക്കാര്‍ 600 കോടി രൂപ മാത്രമാണ് കേന്ദ്രം കേരളത്തിനായി ആദ്യഘട്ടത്തില്‍ അനുവദിച്ചിരുന്നത്.

READ MORE: ” വണ്ണം കുറയ്ക്കാനിതാ… കുറച്ച് എളുപ്പ മാര്‍ഗ്ഗങ്ങള്‍.. ”

ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എസ്ഡിആര്‍എഫിലേക്കു നല്‍കിയ 562.42 കോടി രൂപയും പ്രളയ ദുരിതാശ്വാസത്തിനായി ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 31,000 കോടി രൂപയാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം ആവശ്യമായിട്ടുള്ളത്. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു സമിതി.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts