
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ വ്യാപിക്കുന്നു. വെള്ളിയാഴ്ച 416 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 112 പേര് രോഗമുക്തരായി. പുറത്തുനിന്നു വന്നവരേക്കാള്‍ സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചു. ഇന്നു രോഗം ബാധിച്ചവരില്‍ 123 വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിലെ 51 പേര്. സമ്പര്‍ക്കം വഴി 204 പേര്‍ക്ക്.
കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്
തിരുവനന്തപുരം 129
കൊല്ലം 28
പത്തനംതിട്ട 32
ആലപ്പുഴ 50
കോട്ടയം 7
ഇടുക്കി 12
എറണാകുളം 20
തൃശൂര്‍ 17
പാലക്കാട് 28
മലപ്പുറം 41
കോഴിക്കോട് 12
കണ്ണൂര്‍ 23
കാസര്‍കോട് 17
കോവിഡ് നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്
തിരുവനന്തപുരം 5
ആലപ്പുഴ 24
കോട്ടയം 9
ഇടുക്കി 4
എറണാകുളം 4
തൃശൂര്‍ 19
പാലക്കാട് 8
മലപ്പുറം 18
വയനാട് 4
കണ്ണൂര്‍ 14
കാസര്‍കോട് 3
ഇതുവരെ 11,693 സാംപിളുകള്‍ പരിശോധിച്ച. 1,84,112 പേര് നിരീക്ഷണത്തില്‍. ഇന്നു 422 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.