സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധ സ്ഥിരീകരിക്കുന്നവര്‍ 400ല്‍ കൂടുന്നു. 143 പേര്‍ രോഗമുക്തി നേടി.
തിരുവനന്തപുരത്ത് 66 വയസ്സുള്ള സെയ്ഫുദീന്‍, എറണാകുളത്ത് 79 വയസ്സുള്ള പി.കെ. ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഈ രണ്ടുപേരുടെയും വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്നു രോഗം ബാധിച്ചവരില്‍ 167 പേര്‍ വിദേശത്തിനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 76 പേര്‍. സമ്പര്‍ക്കം വഴി 234 പേര്‍ക്കാണ് രോഗം. ആരോഗ്യപ്രവര്‍ത്തകര്‍ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്സി 4.

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 6
കൊല്ലം 26
പത്തനംതിട്ട 43
ഇടുക്കി 4
കോട്ടയം 6
ആലപ്പുഴ 11
എറണാകുളം 3
തൃശൂര്‍ 17
പാലക്കാട് 7
മലപ്പുറം 15
കോഴിക്കോട് 4
കണ്ണൂര്‍ 1

24 മണിക്കൂറിനിടെ 12,104 സാംപിളുകള്‍ പരിശോധിച്ചു. 1,82,050 പേര്‍ നിരീക്ഷണത്തിലുണ്ട്. 3694 പേര്‍ ആശുപത്രികളില്‍. ഇന്ന് മാത്രം 570 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,. ഇതുവരെ ആകെ 2,33,709 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6449 സാംപിളുകവുടെ പരിശോധന ഫലം വരണം. മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 73,768 സാംപിളുകള്‍ ശേഖരിച്ചു. 66,636 സാംപിളുകള്‍ നെഗറ്റീവ് ആയി. ഹോട്‌സ്‌പോട്ടുകള്‍ 195. പുതുതായി 16 ഹോട്‌സ്‌പോട്ടുകളാണ് നിലവില്‍വന്നത്. സംസ്ഥാനത്താകെ രോഗവ്യാപനം വര്‍ധിക്കുന്നതിന്റെ സൂചനയാണ് ഇന്ന് ലഭിക്കുന്ന കണക്കുകള്‍. തിരുവനന്തപുരത്ത് 69 പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചു. 46 പേര്‍ക്ക് സമ്പര്‍ക്കം വഴി. അതിനു പുറമേ എവിടെനിന്ന് ബാധിച്ചു എന്ന് അറിയാത്ത 11 കേസുകളുണ്ട്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍, ബഫര്‍ സോണുകള്‍ ഇവിടങ്ങളില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായി തുടരുന്നു.

ജില്ലയിലെ 9 തദ്ദേശ സ്ഥാപനങ്ങളിലായി 45 വാര്‍ഡുകളാണ് ഇതുവരെ കണ്ടെയ്ന്‍മെന്റ് സോണിലുള്ളത്. ഇവിടങ്ങളില്‍ സാമൂഹിക അവബോധം വര്‍ധിപ്പിക്കുന്നതിന് നോട്ടിസ് വിതരണം, മൈക്ക് അനൗണ്‍സ്‌മെന്റ്, സോഷ്യല്‍ മീഡിയ പ്രചരണം ഇവയെല്ലാം നടത്തുന്നു. കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ്, റവന്യു, ആരോഗ്യ, ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു. ഈ സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്കു വാഹന നീക്കം, വെള്ളം,. വൈദ്യുതി, തുടങ്ങി എല്ലാം സംഘം നിരീക്ഷിക്കും, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related posts