സ്പാനിഷ് നാട്ടില്‍ നിന്നും കേരളാ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

download

images (2)

സ്പാനിഷ് ക്ലബായ അത്ലെറ്റിക്ക് ഡി കോയിനെ അവരുടെ നാട്ടില്‍ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. ഐഎസ്എല്‍ നാലാം സീസണിന് മുന്നോടിയായി പ്രീ സീസണില്‍ ആദ്യമായി കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സാണ് വിജയം കൊയ്തത്. ബ്ലാസ്റ്റേഴ്സിനായി വിദേശ താരം പേക്കുസണ്‍ ആണ് വലകുലുക്കിയത്.

download

ക്വിന്റാന ബുര്‍ഗോസില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും കനത്ത പോരാട്ടമാണ് കാഴ്ചവച്ചത്. ഇരു ടീമുകള്‍ക്കും ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ആയില്ല. രണ്ടാം പകുതിയില്‍ പേക്കുസണ്‍ ബൂട്ടിലുടെ ആണ് ബ്ലാസ്റ്റേഴ്സ് നിര്‍ണ്ണായകമായ ഗോള്‍ സ്‌കോര്‍ ചെയ്തത്.

അന്‍ഡാലൂഷ്യന്‍ ലീഗിലെ അഞ്ചാം ഡിവിഷനില്‍ കളിക്കുന്ന ടീം ആണ് അത്ലെറ്റിക് ഡി കോയിന്‍.
പുതിയ കോച്ച് റെനെ മ്യൂളിസ്റ്റര്‍ക്ക് കീഴില്‍ ആദ്യമായി ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയ മത്സരം എന്ന പ്രത്യേകത ഈ കളിയ്ക്കുണ്ട്. വരും ദിവസങ്ങളില്‍ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ പ്രീസീസണ്‍ മത്സരങ്ങള്‍ കളിച്ചേക്കും.

isl_647_121816051607

നിലവില്‍ സ്പെയിനിലുളള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിലെ പരിശീലന ക്യാമ്പിന് ശേഷമാണ് അങ്ങോട്ട് വിമാനം കയറിയത്.

Related posts