വീണ്ടും സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ് കുരുങ്ങി – Live

കൊച്ചി: ഇടിച്ചുകുത്തിയെത്തിയ മഴയ്ക്കും കെടുത്താനാകാത്ത ആവേശത്തില്‍ വീണ്ടും സമനിലയില്‍ കുരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്. പതിവുപോലെ ആദ്യ മിനുറ്റിൽതന്നെ ബ്ലാസ്റ്റേഴ്സിെൻറ മുന്നേറ്റം. ഏഴാം മിനുറ്റിൽ തന്നെ മികച്ച അവസരവും ലഭിച്ചു. സഹൽ അബ്ദുൽ സമദ് ബോക്സിലേക്കു നീട്ടിയ പന്ത് സ്റ്റൊയാനോവിച്ചിെൻറ കാലിൽ. മുന്നിൽ ഗോളി മാത്രം നിൽക്കെ സ്റ്റൊയാനോവിച്ച് കാണിച്ച ധൃതി വിനയായി. ഷോട്ട് പുറത്തേക്കുപാഞ്ഞു. 12ാം മിനുറ്റിലും മികച്ചൊരും ഗോളവസരം ബ്ലാസ്റ്റേഴ്സിനു കിട്ടി. ബോക്സിനു പുറത്തുനിന്നു കിട്ടിയ ഫ്രീകിക്കിൽ സക്കീറെടുത്ത ഷോട്ട് പോസ്റ്റിൽതട്ടി തെറിച്ചു. റീബൗണ്ട് മുതലാക്കുന്നതിൽ ജിങ്കാൻ അതിദയനീയമായി പരാജയപ്പെട്ടു. 21ാം മിനുറ്റിൽ പരിക്കേറ്റ സൂസൈരാജിനു പകരം ജാംഷഡ്പുർ ജെറി മാവിങ്താങയെ കളത്തിലെത്തിച്ചു. മൂർച്ചയില്ലാത്ത ആക്രമണങ്ങളിലൂടെ സമയം നശിപ്പിച്ച ബ്ലാസ്റ്റേഴ്സിനു 21ാം മിനുറ്റിൽ വീണ്ടും അവസരം. മധ്യഭാഗത്തുനിന്നു ഒറ്റക്കു മുന്നേറിയ കിസിറ്റോ ബോക്സിലെത്തി ഷോട്ടെടുത്തെങ്കിലും ജാംഷഡ്പൂർ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. പന്തെത്തിയത് സഹലിെൻറ കാലിൽ. സഹലെടുത്ത ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. ഇതിനിടെ സ്റ്റൊയാനോവിച്ച് മഞ്ഞക്കാർഡും കണ്ടു. 30ാം മിനുറ്റിൽ ഹാളിചരൺ നർസാരിയുടെ മികച്ചൊരു ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്കുപോയി. 33ാം മിനുറ്റൽ ടിം കാഹിലിെൻറ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾപോസ്റ്റിനു വളരെ മാറി പുറത്തേക്കുപോയി. തൊട്ടടുത്ത മിനുറ്റിൽ ബ്ലാസ്റ്റേഴ്സിനു അവസരം. ഗോളെന്നുറച്ച ഷോട്ട് ഗോൾലൈൻ സേവിലൂടെ എമേഴ്സൺ മൗറ തടഞ്ഞിട്ടു. പന്ത് കിട്ടിയ ദുംഗലിനാകട്ടെ അവസരം വിനിയോഗിക്കാനുമായില്ല. 40ാം മിനിറ്റിൽ പരിക്കേറ്റ കിസിറ്റോക്കുപകരം പെക്കൂസണ്‍ കളത്തിലെത്തി. എന്നാൽ കളിയിൽ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്ത ജാംഷഡ്പുർ കിട്ടിയ അവസരങ്ങളിൽ എതിർഗോൾമുഖത്തേക്കു പാഞ്ഞുകയറി. എന്നാൽ ധീരജ് സിങ് രക്ഷകനായതോടെ ആദ്യ പകുതി ഗോൾരഹിതമായി.

മൊബാഷിറിനു പകരം പ്രതീക് ചൗധരിയെ കളത്തിലെത്തിച്ചാണ് ജാംഷഡ്പുർ രണ്ടാം പകുതി തുടങ്ങിയത്. അവസരങ്ങൾ കണ്ടെടുത്ത് മുന്നേറാൻ ജാംഷഡ്പുർ ശ്രമിക്കുമ്പോൾ പതിവു അലസത വെടിയാതെയാണ് ബ്ലാസ്റ്റേഴ്സ് പന്തുതട്ടിയത്. 51ാം മിനുറ്റിൽ നർസാരിയെ മാറ്റി സി.കെ വിനീതിനെ ഡേവിഡ് ജെയിംസ് കളത്തിലിറക്കി. 53ാം മിനുറ്റിൽ സഹലിെൻറ ഷോട്ട് ഗോൾപോസ്റ്റിനു വളരെ വെളിയിലൂടെ പാഞ്ഞു. 58ാം മിനുറ്റിൽ കാർലോസ് കാൽവോയുടെ ഗോളെന്നുറച്ച കിടിലൻ ഷോട്ട് മുന്നിൽ കുത്തിയുയർന്നെങ്കിലും ധീരജ് സിങ് കൈയിലൊതുക്കി. അടുത്ത മിനുറ്റിൽ സ്റ്റൊയാനോവിച്ചിെൻറ ഷോട്ട് സുബ്രത പാൽ സേവ് ചെയ്തു. 65 മിനുറ്റിൽ ധീരജ് സിങ് ബോക്സിൽ കാഹിലിനെ വീഴ്ത്തിയതിനു റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത കാർലോസ് കാൽവോക്കു ലക്ഷ്യം തെറ്റിയില്ല. ജാംഷഡ്പുർ ഒരു ഗോളിനു മുന്നിൽ. അവിടെനിന്നാണ് തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് ഭാഗത്തുനിന്നുണ്ടായത്. കൂട്ടായ ശ്രമങ്ങൾ ഗോൾമുഖം വരെയെത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. 76ാം മിനുറ്റിൽ ഗോളെന്നുറച്ച ഷോട്ട് റോബിൻ ഗുരുങ് ഗോൾ ലൈൻ സേവിലൂടെ രക്ഷപെടുത്തി. ഒടുവിൽ 77ാം മിനുറ്റിൽ സമനില ഗോൾ പിറന്നു. രക്ഷകനായത് ദുംഗൽ. മികച്ച നീക്കത്തിനൊടുവിൽ ദുംഗൽ എടുത്ത ഷോട്ട് വലയിൽ. 80ാം മിനുറ്റിൽ സഹലിനു പകരം പൊപ്ലാറ്റ്നിക്ക് കളത്തിലിറങ്ങി. 85 മിനുറ്റിൽ പൊപ്ലാറ്റ്നിക്കിെൻറ ഷോട്ട് സുബ്രത പാൽ രക്ഷപെടുത്തി. 88ാം മിനുറ്റിൽ ധീരജ് ബ്ലാസ്റ്റേഴ്സിെൻറ രക്ഷകനായി. അവസാന നിമിഷങ്ങളിൽ ജയത്തിനായി ഇരു ടീമുകളും വാശിയോടെ പൊരുതിയെങ്കിലും പ്രതിരോധനിരയും ഗോൾകീപ്പർമാരും രക്ഷകരായി. കളിതീരുന്ന മിനുറ്റിലെ ഗോളെന്നുറച്ച മരിയോ ബ്ലാസ്ക്കോയുടെ ഹെഡർ ധീരജ് സിങ് ഉയർന്നുപൊങ്ങി സേവ് ചെയ്തതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

share this post on...

Related posts