‘ കേരളത്തില്‍ മദ്യവില ഇന്ന് മുതല്‍ കുറയും ‘

പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്തുന്നതിനായി വര്‍ദ്ധിപ്പിച്ച മദ്യത്തിന്റെ വില ഇന്ന് മുതല്‍ കുറയും. അധിക വിഭവ സമാഹരണത്തിനായി എക്‌സൈസ് തീരുവയില്‍ 4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയിരുന്നത്. എക്‌സൈസ് തീരുവ 27 ശതമാനമാക്കിയത് 23 ആയിട്ടാണ് കുറയുക. വില വര്‍ദ്ധിപ്പിച്ചതിലൂടെ ലഭിക്കുന്ന തുക മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Read More: ‘വനിതാമതില്‍’: വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി പിണറായിയുടെ നാവോത്ഥാന പൊറാട്ട് നാടകം, ഒരക്ഷരം ഉരിയാടാന്‍ കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടത്തിന് നാവ് പൊങ്ങുന്നില്ല…, വി ടി ബല്‍റാം

നവംബര്‍ 30 വരെയായിരുന്നു തീരുമാനത്തിന്റെ കാലാവധി. അത് അവസാനിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച തീരുവ കുറഞ്ഞത് പ്രാബല്യത്തില്‍ വരേണ്ടതാണ്. എന്നാല്‍ ശനിയാഴ്ച ഒന്നാം തീയതി ആയതിനാല്‍ വിലക്കുറവ് പ്രാബല്യത്തിലാകുന്നത് ഇന്നുമുതല്‍ ആകുകയായിരുന്നു. എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതില്‍ കൂടി 230 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts