നൃത്ത വേദിയിലൂടെ കാവ്യ തിരിച്ചെത്തുന്നു

ദിലീപുമായുള്ള വിവാഹശേഷം താരം അഭിനയ ജീവിതത്തോട് ബൈ പറഞ്ഞ കാവ്യ നൃത്ത ലോകത്ത് സജീവമാകുമെന്ന് വാര്‍ത്തകള്‍. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന്റെ അവാര്‍ഡ് വേദിയിലും താരത്തിന്റെ നൃത്തമുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്. നൃത്തപരിപാടി അടുത്ത് തന്നെ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കും മറുപടിയായി 2017 നവംബര്‍ 25ന് കാവ്യയും ദിലീപും വിവാഹിതരായി. ഇരുവര്‍ക്കും ഒരു കുഞ്ഞും പിറന്നു. വിജയദശമി ദിനത്തില്‍ പിറന്ന കുട്ടിക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്.

share this post on...

Related posts