” സരിതയെ അറിയാമോ ഇടതന്റെ സരിതയെ അറിയാമോ, പിണറായിക്കും അറിയാം അച്ചുതാനന്തന്‍ മാമനുമറിയാം ” NB- സഖാക്കന്‍മാര്‍ വായിക്കാതിരിക്കുക

saritha kavitha

saritha kavitha

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതും ഇടത് വലത് പ്രവര്‍ത്തകര്‍ നവമാധൃമങ്ങളില്‍ തുറന്ന പോരിനിറങ്ങിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സി പി ഐ എം നടത്തിയ സമരം ഉയര്‍ത്തിക്കാട്ടി ഇടതു പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയപ്പോള്‍ പാരടി ഗാനവുമായാണ് വലത് പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്.പുഷ്പനെ അറിയാമോ എന്ന ഗാനത്തെ ആക്ഷേപിച്ച്‌ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇറക്കിയ ഗാനം സോഷൃല്‍ മീഡിയായില്‍ ചര്‍ച്ച ആയിരിക്കുകയാണ്.

കവിത ഇങ്ങനെ..

സരിതയെ അറിയാമോ
ഇടതന്റെ സരിതയെ അറിയാമോ
സഖാവിനെ അറിയാമോ
ആ സ്ത്രീത്വമറിയാമോ…

പിണറായിക്കും അറിയാം
അച്ചുതാനന്തന്‍ മാമനുമറിയാം
തണ്ടൊടിഞ്ഞിട്ടും
തളരാതങ്ങനെ നില്‍പ്പാണവാളോരു
ചെങ്കൊടി തന്‍ പൂവ്
അവളീ കൊടിയുടെ
ഊര്‍ജമാണൂര്‍ജമാണെ…
ഉയിരാണ് ഉശിരാണ്
ഇടതന്റെ ഉയിരാണ്
ഉശിരാണ്

ഉണരും ബുദ്ധിയിലേന്തിയ
ചതിയുടെ ഊര്‍ജവുമായി
കേരളാ മണ്ണില്‍
തട്ടിപ്പേറേ
നടത്തി നടന്നൊരുവള്‍
ഓരോ ദിനവും ഒരുപിടി
കഥകള്‍ പടച്ചു വിടാന്‍
തട്ടിപ്പിന്റെ മറക്കായ്
നുണകള്‍ മൊഴിഞ്ഞു
നടന്നൊരുവള്‍
അണിചേര്‍ന്നു
ഇടതനും അണിചേര്‍ന്നു
അണിചേര്‍ന്നു
പിണുവും അണിചേര്‍ന്നു
ആവേശം പൂണ്ടവര്‍
ഏറ്റു വിളിച്ചു
സരിത നായര് സിന്ദാബാദ്
സഖാവ് സരിത സിന്ധബാദ്

Related posts