കരിക്കിന്റെ തേരാപ്പാര സിനിമയാകുന്നു

യൂട്യൂബ് സീരീസ് കരിക്ക് കാണാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ലോലനെയും ശംബുവിനെയുമൊക്കെ സോഷ്യല്‍ മീഡിയ അത്രത്തോളം നെഞ്ചേറ്റിക്കഴിഞ്ഞു. ഇപ്പോഴിതാ ആരാധകര്‍ക്കായി ഒരു സന്തോഷവാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വെബ് സീരീസ് തേരാപാര സിനിമയാകുന്നു. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ കരിക്ക് ടീം മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. ‘തേരാപാര’ എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും കരിക്ക് ഷോ റണ്ണര്‍ നിഖില്‍ പ്രസാദാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം സുനില്‍ കാര്‍ത്തികേയനും സംഗീതം പി.എസ് ജയഹരിയുമാണ്. 2020ല്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന.

share this post on...

Related posts