ജീപ്പ് എസ്.യു.വി സ്വന്തമാക്കി കപില്‍ ദേവ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ദേവ് പുതിയ ജീപ്പ് എസ്.യു.വി സ്വന്തമാക്കി. അമേരിക്കന്‍ തറവാട്ടില്‍നിന്നുള്ള ജീപ്പിന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലായ കോംപസ് എസ്.യു.വിയാണ് താരം സ്വന്തമാക്കിയത്. ജീപ്പ് ഷോറൂമിലെത്തി മുന്‍ ഇന്ത്യന്‍ നായകന്‍ കോംപസ് ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ജീപ്പ് ഇന്ത്യ പങ്കുവെച്ചിട്ടുണ്ട്. 14.99 ലക്ഷം രൂപ മുതല്‍ 26.80 ലക്ഷം വരെയാണ് ഇന്ത്യന്‍ വിപണിയില്‍ കോംപസിന്റെ എക്‌സ്‌ഷോറൂം വില. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലും ഇതാണ്. കോംപസിന്റെ എക്‌സോട്ടിക റെഡ് കളര്‍ പതിപ്പാണ് കപില്‍ തിരഞ്ഞെടുത്തത്. അതേസമയം കോംപസിന്റെ ഏത് വേരിയന്റാണിതെന്ന് വ്യക്തമല്ല. സ്‌പോര്‍ട്ട്, സപോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ്, ട്രെയ്ല്‍ഹൗക്ക് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. 173 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 160 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് കോംപസിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

share this post on...

Related posts