കാന്താരി മുളകും കൊളസ്ട്രോളും!

അറിയൂ ഈ കാന്താരി മാഹാത്മ്യം !

വലിപ്പത്തിൽ ചെറുതാണെങ്കിലും, എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഒന്നാണ് കാന്താരി മുളക്. പല തരത്തിലെ ആരോഗ്യ ഗുണങ്ങളും ഒത്തു ചേർന്നതാണിത്. കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറെ ഗുണകരമാണ് കാന്താരി മുളക്. ഇത് വിനെഗർ അഥവാ വിനാഗിരിയിൽ ഇട്ടു വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇങ്ങനെ ഇട്ടു വച്ച കാന്താരി മുളകുകൾ ഒന്നോ രണ്ടോ എണ്ണം കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള പരിഹാരമാണ്. ദോഷകരമായ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎൽ കൂട്ടാനും മോശം കൊളസ്‌ട്രോളായ എൽഡിഎൽ കുറയ്ക്കാനും ഇതേറെ നല്ലതാണ്. അതുപോലെ തന്നെ കാന്താരി മുളകും നെല്ലിക്കയും ചേർത്തരച്ച് ചമ്മന്തിയുണ്ടാക്കി കഴിയ്ക്കുന്നതും കൊളസ്‌ട്രോളിന് ഏറെ ഗുണകരമാണ്. കുടൽ ആരോഗ്യത്തിന് മികച്ചതുമാണ്.

കാന്താരി കഴിച്ചാൽ കൊളസ്ട്രോൾ കുറയുമോ? | health | Healthy Food | Diet Tips |  Malayalam Health News | Manorama Online

നല്ല ശോധനയ്ക്കുളള വഴിയാണിത്. വിശപ്പു വർദ്ധിപ്പിയ്ക്കുന്ന ഗുണമുള്ള ഇതിന് തടി കൂട്ടുമെന്നതല്ല, തടി കുറയ്ക്കുമെന്നതാണ് വാസ്തവം. ശരീരത്തിലെ ചൂടു വർദ്ധിപ്പിച്ചും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇത് സംഭവിക്കുന്നത്. ദഹനക്കേട് മാറാൻ കാന്താരി നല്ലൊരു മരുന്നാണ്.ദഹനപ്രശ്‌നങ്ങൾക്ക് നല്ലൊരു മരുന്നാണ് കാന്താരി.

Sathyam Online : Breaking News | Latest Malayalam News | Kerala | India |  Politics | Sports | Movie | Column | Malayalam News | Kerala News | Pravasi  | Social Media |Middle East

ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്ക് നല്ലതാണ്. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. അയേൺ സമ്പുഷ്ടമാണ് കാന്താരി. ഇതിനാൽ തന്നെ ഹീമോഗ്ലോബിൻ ഉൽപാദനവും വർദ്ധിയ്ക്കുന്നു. ഇതും ഹൃദയത്തെയും തലച്ചോറിനേയും സഹായിക്കുന്നു. വൈറ്റമിൻ സി അടങ്ങിയ കാന്താരി മുളകിന് രോഗപ്രതിരോധ ശേഷിയും കൂടുതലാണ്. ഇത് ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിയ്ക്കുന്നു.

Related posts