കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി വിമാന സര്‍വീസ് ആരംഭിക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോ, ഗോ എയര്‍ വിമാനക്കമ്പനികള്‍ സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് ആദ്യവാരം ഗോ എയറും 31ന് ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങും. ഇതേ സമയം ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂര്‍തിരുവനന്തപുരംദില്ലി റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇതിനുപുറമേ കൊച്ചിതിരുവനന്തപുരംകണ്ണൂര്‍ റൂട്ടിലും സര്‍വീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.


പ്രഖ്യാപിച്ച സര്‍വീസുകള്‍

ഇന്‍ഡിഗോ: കൊച്ചി-കണ്ണൂര്‍

1. രാവിലെ 7.50ന് കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക്. 8.45ന് കൊച്ചിയില്‍.
2. 11.45ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 12.45ന് കണ്ണൂരില്‍.
3. വൈകീട്ട് 5.15ന് കണ്ണൂരില്‍നിന്ന്. 6.10ന് കൊച്ചിയില്‍.
4. കൊച്ചിയില്‍നിന്ന് രാത്രി 8.40ന് പുറപ്പെട്ട് 9.40ന് കണ്ണൂരിലെത്തും
ടിക്കറ്റ് നിരക്ക് 1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരം-കണ്ണൂര്‍

1. ഉച്ചയ്ക്ക് 1.05ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.25ന് തിരുവനന്തപുരത്തെത്തും.
2. 2.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 4.10ന് കണ്ണൂരിലെത്തും

2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ് തുടങ്ങി.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts