അതിസുന്ദരിയായി കജോള്‍

സാരിയില്‍ അതിസുന്ദരിയായി ബോളിവുഡ് താരം കജോള്‍. റോ മാംഗോ ഡിസൈന്‍ ചെയ്ത പച്ച ബോര്‍ഡറുള്ള മഞ്ഞ സില്‍ക്ക് സാരിയാണ് കജോള്‍ അഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ധരിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ എബ്രോയ്ഡറി ചെയ്ത ഫുള്‍ നെക് ബ്ലൗസാണ് സാരിയുടെ കൂടെ താരം ധരിച്ചിരിക്കുന്നത്. ജിമിക്കി കമ്മലും തലയില്‍ പൂവും അണിഞ്ഞ് പരമ്പരാഗത ലുക്കിലാണ് കജോള്‍. ഒരു വെള്ള പോട്ലി ബാഗും കൈയിലുണ്ട്. പൂജയ്ക്കും ആഘോഷങ്ങള്‍ക്കുമായി കുടുംബാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

share this post on...

Related posts