ശബരിമലയിലെ സ്ത്രീപ്രവേശനം: ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാടു സ്വീകരിക്കാം – കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran


തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്തി. ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാടു സ്വീകരിക്കാമെന്ന് മന്ത്രി കടകംപള്ളി അറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം അല്‍പ സമയത്തിനകം നടക്കും.

കേരളത്തിലെ 99 ശതമാനം വിശ്വാസികളും ശബരിമല യുവതീപ്രവേശത്തിന് എതിരാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന് ഇക്കാര്യം മനസ്സിലാക്കാനാകുന്നില്ല. ഇങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വയിലേക്കു പോകേണ്ടിവരും. സുപ്രീം കോടതി വിധി ശരിയല്ല. പക്ഷേ ജഡ്ജിമാരെ വിമര്‍ശിക്കുന്നില്ല. ഭരണഘടനാ ഭേദഗതിയിലൂടെയാണ് സുപ്രീംകോടതി വിധി മറികടക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയംശബരിമല സ്ത്രീപ്രവേശവിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ എന്നു പരിഗണിക്കുമെന്ന് സുപ്രീംകോടതി ഇന്ന് തീരുമാനിക്കും. ശബരിമല വിഷയത്തില്‍ പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാടും വ്യക്തമാക്കുന്നുണ്ട്.

share this post on...

Related posts