ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ ഇല്ല: കെ.സുധാകരന്‍

K-SUDHAKARAN

കണ്ണൂര്‍: ഒരിക്കലും ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ പോവില്ലെന്ന് കെ.സുധാകരന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയില്‍ നിന്ന് ക്ഷണം കിട്ടിയെന്ന് തുറന്ന് പറഞ്ഞത് ധാര്‍മ്മികത കൊണ്ടാണ്. താന്‍ ബി.ജെ.പിയിലേക്കെന്ന ഇടതു പക്ഷത്തിന്റെ പ്രചരണം ആരുടെയെങ്കിലും ഉള്ളില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെങ്കില്‍ അത് ഉപേക്ഷിക്കണം പ്രസംഗങ്ങളില്‍ താന്‍ ഏറിയ പങ്കും സംസാരിക്കുന്നത് ബി.ജെ.പിക്കെതിരെയാണ്. കണക്കുകള്‍ ഉദ്ധരിച്ച് ബി.ജെ.പി രാജ്യത്തുണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങള്‍ പറയുന്ന തനിക്കെതിരെ സി.പി.എം രാഷ്ട്രീയ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം ഫാസിസ്റ്റ് പാര്‍ട്ടിയാണെന്ന് പറഞ്ഞത് സി.പി.ഐ തന്നെയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതേസമയം തലശ്ശേരി കലാപം വീണ്ടും അന്വേഷിക്കണെന്ന്ആവശ്യപ്പെട്ട സുധാകരന്‍കൈരളി ചാനല്‍ ചെയ്തത് മാധ്യമ വ്യഭിചാരമാണെന്നും ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

share this post on...

Related posts