സ്പാനിഷ് പരിശീലകന്‍ ജൂലെന്‍ ലോപെടെഗുയി റയലിലേക്ക്

966632482.jpg.0 (1)

മഡ്രിഡ്: സ്പാനിഷ് പരിശീലകന്‍ ജൂലെന്‍ ലോപെടെഗുയി ലോകകപ്പിനു ശേഷം റയല്‍ മഡ്രിഡിന്റെ പരിശീലകനാകും. ചാംപ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം നേടിയതിന്റെ ആവേശമടങ്ങും മുന്‍പ് അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ സിനദീന്‍ സിദാന്റെ പകരക്കാരനായാണ് ജൂലെന്‍ റയലിലെത്തുന്നത്. ജൂലെന്‍ പരിശീലകനായെത്തുന്ന വിവരം റയല്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന സ്‌പെയിന്‍ ദേശീയ ടീമിന്റെ പരിശീലകനാണ് നിലവില്‍ ജൂലെന്‍ ലോപെടെഗുയി. മൂന്നു വര്‍ഷത്തേക്കാണ് റയലും ലോപെടെഗുയിയും തമ്മിലുള്ള കരാറെന്നാണ് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തോളം സ്‌പെയിന്‍ ദേശീയ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് ലോപെടെഗുയി സ്പാനിഷ് വമ്പന്‍മാരായ റയലിന്റെ തലപ്പേത്തേക്കെത്തുന്നത്. സിദാന്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ ആര്‍സനലിന്റെ വിഖ്യാത പരിശീലകന്‍ ആര്‍സീന്‍ വെംഗര്‍ റയല്‍ പരിശീലകനായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയാണ് സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ജൂലെന്‍ റയലിലേക്കെത്തുന്നത്.

share this post on...

Related posts