ജോജു ജോര്‍ജ് തമിഴിലേക്ക്

കുറെ കാലമായി മലയാള സിനിമാലോകത്ത് സജീവമാണെങ്കിലും ഈയിലെയാണ് ജോജു ജോര്‍ജ് എന്ന നടന്‍ ഒരുപാട് ആരാധകരുള്ള നടനായി മാറിയത്. ജോസഫ് എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ബ്രേക്കിങ്. ഇപ്പോള്‍ താരം തമിഴിലും അരങ്ങേറ്റം കുറിക്കുകയാണ്. ധനുഷ് ചിത്രത്തിലൂടെയാണ് ജോജു തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന് പേര് നല്‍കിയിട്ടില്ല. ലണ്ടനില്‍ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങി. ദേശീയ അവാര്‍ഡിന്റെ തിളക്കത്തിലുള്ള താരത്തിന്റെ തമിഴിലെ പ്രവേശം ഇതോടെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. നിര്‍മാതാക്കളായ വൈനോട്ട് സ്റ്റുഡിയോ ജോജുവിന്റെ അരങ്ങേറ്റം സ്ഥിരീകരിച്ചു ട്വീറ്റ് ചെയ്തിട്ടുണ്ട്. ധനുഷ് കാര്‍ത്തിക് സുബരാജ് ടീമിന്റെ ഇതുവരെ പേരിട്ടില്ലാത്ത ചിത്രത്തിലാണ് ജോജുവും അഭിനയിക്കുന്നത്. സിനിമയുടെ ഭാഗമാകുന്നതിനായി ജോജു ലണ്ടനിലെത്തി. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഹോളിവുഡ് സിനിമ ബ്രേവ് ഹേര്‍ട്ടിലെ താരം ജെയിംസ് കോസ്മോയും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. സന്തോഷ് നാരായണനാണ് സംഗീതം

share this post on...

Related posts