ജിലേബി വീട്ടിലുണ്ടാക്കിയാലോ

 

മൈദ – 2 കപ്പ്

തൈര് – 2 ടേബിള്‍ സ്പൂണ്‍

പഞ്ചസാര – 2 കപ്പ്

അരിപ്പൊടി – അര കപ്പ്

മഞ്ഞള്‍ പൊടി – ആവശ്യത്തിന്

ബേക്കിങ് പൗഡര്‍ -പാകത്തിന്

എണ്ണ, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മൈദയും തൈരും വെള്ളവും ചേര്‍ത്ത് നല്ല മയത്തില്‍ കലക്കി തലേ ദിവസം വെക്കണം. പിറ്റേ ദിവസം മിശ്രിതത്തിലേക്ക് അരിപ്പൊടി, മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ്, ബേക്കിംഗ് പൌഡര്‍ എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. രണ്ട് കപ്പ് പഞ്ചസാരയില്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് പഞ്ചസാര പാന തയ്യാറാക്കി വക്കുക. തുടര്‍ന്ന് മിക്‌സിയില്‍ അടിച്ച മിശ്രിതം ഒരു പ്ലാസ്റ്റിക് കവറില്‍ കോണ്‍ ആകൃതിയില്‍ ആക്കി വക്കുക. പാനില്‍ എണ്ണ ചൂടാക്കിയ ശേഷം, കോണാകൃതിയിലാക്കിയ കവറിന്റെ കൂര്‍ത്ത അറ്റം ആവശ്യത്തിന് വലിപ്പത്തില്‍ മുറിച്ച് ഇഷ്ടമുള്ള ഷേപ്പില്‍ ജിലേബി വറുത്തെടുക്കാം. വറുത്തുകോരുന്ന ജിലേബി പഞ്ചസാരപ്പാനയില്‍ മുക്കി വക്കുക.

share this post on...

Related posts