റിമയ്ക്ക് പിന്തുണയുമായി നടനും എഴുത്തുകാരനുമായ ജയന്‍ രാജന്‍

12923350_10153960316860056_2032661782626197388_n

ജയന്‍ രാജന്റെ കുറിപ്പ് വായിക്കാം-
റിമയുടെ TEDx പ്രസംഗം കണ്ടു. തുല്ല്യവേദനമില്ലായ്മ, സ്ത്രീ കഥാപാത്രങ്ങളുടെ പ്രാധിനിത്യക്കുറവ് തുടങ്ങിയവ അവ ശരിയെന്നല്ല പക്ഷെ സിനിമയുടെ നിലനില്‍പ്പ് തന്നെ കമ്പോളമൂല്ല്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട് യുക്തിരഹിതമായി അത്തരം വിഷയങ്ങളെ അടച്ചാക്ഷേപിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. കല ജീവിതത്തെ അനുകരിക്കുന്നോ, അതേ മറിച്ചോ എന്ന് ചോദിച്ചുകൊണ്ട് റിമ തന്നെ അതിന് സമാധാനവും പറയുന്നുണ്ട്.
പ്രസംഗത്തില്‍ പൊതുവേ പങ്കുവെച്ച അഭിപ്രായങ്ങളോട് സമചിത്തതയുള്ള ഒരാള്‍ക്ക് യോജിക്കാതിരിക്കാനാവില്ല. അതിഭീകരമായ അസഭ്യവര്‍ഷങ്ങള്‍ക്കിരയാകും എന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരിക്കുമല്ലോ ഇത്തരമൊരു പ്രസംഗത്തിന് ആ കുട്ടി ഒരുങ്ങിയിട്ടുണ്ടാവുക. (ഇപ്പോള്‍ തന്നെ YouTube കമെന്റുകളില്‍ അത് കാണുകയും ചെയ്യാം.) ആ ധൈര്യത്തെ പ്രശംസിക്കാതെ വയ്യ. ഇവളാരിതൊക്കെ പറയാന്‍? എന്നായിരിക്കാം ഒരു ശരാശരി മലയാളി പുരുഷന്റെ മനസ്സില്‍ ആദ്യം ഉയരുന്ന പ്രതികരണം.
ഒന്നോര്‍ക്കുക. നിങ്ങളുടെ അമ്മയ്ക്കും, നിങ്ങളുടെ സഹോദരിക്കും, നിങ്ങളുടെ സ്ത്രീ സുഹൃത്തിനും, എല്ലാത്തിനുമുപരി നിങ്ങളുടെ മകള്‍ക്കും കൂടി വേണ്ടിയാണ് ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടുന്നത്.
നിയമങ്ങള്‍ അലിഖിതങ്ങളാവുമ്പോള്‍ അന്യായങ്ങള്‍ അദൃശ്യങ്ങളാവുക സ്വാഭാവികം. അനുഭവങ്ങള്‍ തിരിച്ചറിയുന്നത് തന്നെ പ്രയാസം, അപ്പോഴവ ചൂണ്ടിക്കാട്ടുവാനും കൂടി ആയെങ്കിലോ? റിമ, അഭിനന്ദനങ്ങള്‍!

share this post on...

Related posts