ഒന്നാം വാര്‍ഷികാഘോഷത്തില്‍ പുതിയ പ്രഖ്യാപനവുമായി ജാവ മോട്ടോര്‍സൈക്കിള്‍സ്

ന്നാം വാര്‍ഷികം ആഘോഷമാക്കാനൊരുങ്ങി മഹീന്ദ്രയുടെ ജാവ മോട്ടോര്‍സൈക്കിള്‍സ്. പുതിയ മൂന്ന് ബൈക്കുകള്‍ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018 നവംബര്‍ 15ന് ആയിരുന്നു ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളില്‍ താരമായിരുന്ന ജാവ ബൈക്കുകള്‍ വീണ്ടും പിറവിയെടുത്തത്.

ജാവ ബ്രാന്‍ഡിന്റെ സിഇഓ ആശിഷ് ജോഷി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്. വ്യത്യസ്ത എഞ്ചിനുകളുമായിട്ടാകും ഈ മൂന്ന് പുതിയ ബൈക്കുകള്‍ എത്തുക. അടുത്ത 18 മാസത്തിനുള്ളില്‍ പുറത്തിറക്കും. ഇന്ത്യയില്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ആശിഷ് ജോഷി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ജാവ പെറാക്ക് ആയിരിക്കും ഈ മൂന്ന് ബൈക്കുകളില്‍ ഒരെണ്ണമെന്നാണ് സൂചന. 2019 ജൂലൈ മാസത്തോടെ പെറാക്ക് വിപണിയിലെത്തുമെന്നു കഴിഞ്ഞ വര്‍ഷം ജാവ അറിയിച്ചെങ്കിലും പിന്നീട് ഇത് 2019 സെപ്റ്റംബറിലേക്ക് നീക്കി. ഇപ്പോള്‍ വാഹനം പുറത്തിറക്കുന്നത് കമ്ബനി 2019 അവസാനത്തിലേക്ക് മാറ്റി വെച്ചതായാണ് റിപ്പോര്‍ട്ട്. ജാവ 42, ജാവ ക്ലാസിക് 300 എന്നിവയാണ് നിലവില്‍ വിപണിയിലുള്ള രണ്ടു ബൈക്കുകള്‍.

share this post on...

Related posts