‘അവര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര് ചെയ്യുമ്പോള്‍ തോന്നുന്ന ഒരു ചൊറിച്ചില്‍’ സദാചാര വിമര്‍ശനങ്ങളോട് ജാനകി സുധീര്‍

ജാനകി സുധീര്‍, അമൃത വിനോദ്, സാബു പ്രൗദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലെസ്ബിയന്‍ പ്രണയത്തിന്റെ പ്രമേയത്തില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. ഓഗസ്റ്റ് 12ന് ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും ജാനകി സുധീര്‍ നല്‍കിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിനെതിരെ ഉയരുന്ന സദാചാര വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ജാനകി.

80vകളിലേയും 90 കളിലേയും ചിത്രങ്ങളിലുണ്ടായിരുന്ന ലൈംഗികത ആസ്വദിച്ചിരുന്നവര്‍ ഇപ്പോഴത്തെ ചിത്രങ്ങളെ സദാചാര കണ്ണുകളോടെ നോക്കുന്നതിനോട് ജാനകിയുടെ പ്രതികരണമെങ്ങനെയെന്നായിരുന്നു അഭിമുഖം ചെയ്തിരുന്നയാളുടെ ചോദ്യം. ‘അവര്‍ക്ക് ചെയ്യാന്‍ പറ്റാത്തതൊക്കെ ആള്‍ക്കാര്‍ ചെയ്യുമ്പോള്‍ തോന്നുന്ന ഒരു ചൊറിച്ചില്‍. എനിക്കത്രയേ തോന്നാറുള്ളു’ എന്നായിരുന്നു ജാനകിയുടെ മറുപടി.

ട്രെയ്ലര്‍ പുറത്തു വന്നപ്പോള്‍ തന്നെ ഇത് ഫുള്‍ കളിയാണോ? ഇതു മാത്രമേ ഇതില്‍ ഉള്ളു? ഇങ്ങനെയൊക്കെയാണ് ചോദ്യം. അങ്ങനെയുള്ള കാറ്റഗറിയുള്ളവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. സിനിമയെ സിനിമയായിട്ട് കാണാന്‍ പറ്റുന്നവര്‍ക്ക് വളരെ നല്ല രീതിയില്‍ എന്‍ജോയ് ചെയ്യാന്‍ പറ്റുമെന്നും ജാനകി കൂട്ടിച്ചേര്‍ത്തു.

ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ചിത്രമാണ് ഹോളി വൂണ്ട്. പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്.

എഡിറ്റിങ്: വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയശീലന്‍ സദാനന്ദന്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: ജിനി സുധാകരന്‍, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാല്‍ കരമന, കോസ്റ്റ്യൂംസ്: അബ്ദുല്‍ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടര്‍: അരുണ്‍ പ്രഭാകര്‍, ഇഫക്ട്സ്: ജുബിന്‍ മുംബെ, സൗണ്ട് ഡിസൈന്‍സ്: ശങ്കര്‍ദാസ്, സ്റ്റില്‍സ്: വിജയ് ലിയോ, പി.ആര്‍. ഒ : നിയാസ് നൗഷാദ്.

story highlight: film holy wound

Related posts