കൂർക്കം വലി അകറ്റാം ഈസി ആയി

കൂർക്കം വലി അതൊരു പ്രശ്നം തന്നെയാണ്. അടുത്ത് കിടക്കുന്ന ആളുടെയോ അല്ലെങ്കിൽ ഒരേ മുറി പങ്കിടുന്നവരുടെയോ കൂർക്കംവലി കാരണം നമ്മുടെ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയാണ് അനുഭവപ്പെടാറ്. അത് തിരിച്ചും സംഭവിക്കാം. എന്നാൽ മറ്റൊരു വാസ്തവം എന്താന്നെനു വച്ചാൽ കൂർക്കം വലിയ്ക്കുന്നവർ അത് ഒരിക്കലും സമ്മതിച്ച് തരില്ല എന്നതാണ്. കൂർക്കംവലിയുടെ പേരിൽ പഴി കേൾക്കുന്നവർ നിരവധിയാണ് ‘ശല്യം’ എന്നാണ് മിക്കവരും ഇതിനെ വിളിക്കുന്നത് പോലും. എന്നാൽ ഈ ‘ശല്യത്തെ’ ഒരു ആരോഗ്യപ്രശ്നമായി കാണേണ്ടതാണ്. എന്തുകൊണ്ടാണ് കൂർക്കംവലി ഉണ്ടാകുന്നത്? അതാണ് ആദ്യം ചിന്തിക്കേണ്ടത്! ഉറങ്ങുമ്പോൾ ശ്വസനക്രിയയിൽ ഉണ്ടാകുന്ന തടസ്സം മൂലമാണ് ഈ കൂർക്കംവലി ഉണ്ടാകുന്നത്. ശ്വാസോച്ഛ്വാസം നടത്തുന്ന സമയത്ത് വായു കടന്നു പോകുന്ന വഴിയിൽ ഏതെങ്കിലും ഭാഗത്ത് ചെറിയ തടസ്സം ഉണ്ടായാൽ പോലും കൂർക്കംവലിയ്ക്ക് കാരണമാകും.

ഇത് ഇല്ലാതാകണമെങ്കിൽ വായുവിന് തടസ്സങ്ങളില്ലാതെ ശ്വാസകോശത്തിൽ പ്രവേശിക്കാൻ കഴിയണം.ശ്വാസം പുറത്തേയ്ക്ക് പോകുമ്പോഴും തടസ്സങ്ങൾ പാടില്ല. മലർന്ന് കിടന്ന് ഉറങ്ങുന്നവരിലാണ് കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. ഈ രീതിയിൽ ഉറങ്ങുമ്പോൾ നാവ് തൊണ്ടയിലേക്കിറങ്ങി ശ്വാസതടസ്സം ഉണ്ടാകുന്നു. കൂർക്കം വലിക്കുന്നവരുടെ തല ചെരിച്ച് വെച്ചാൽ മതി എന്നൊക്കെ പറയുന്നത് അതുകൊണ്ടാണ്. കൂർക്കം വലിയിൽ പീപ്പിയിൽ നിന്ന് പുറപ്പെടുന്ന ശബ്ദം മുതൽ പാറയിൽ ചിരട്ടയിട്ട് ഉരസുന്ന ശബ്ദം വരെ പുറപ്പെടാറുണ്ട്. മൂക്കിൽ ദശ വളരുന്നവർ, ശ്വാസനാളിയിലും അന്നനാളത്തിലും മുഴയുള്ളവർ, തൈറോയ്ഡ് പ്രശ്നമുള്ളവർ, അമിതവണ്ണമുള്ളവർ, മലബന്ധമുളളവർ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നം ഉള്ളവർ, അമിതമായി ഭക്ഷണം കഴിച്ചവർ എന്നിവർക്കൊക്കെ കൂർക്കംവലി സാധ്യത കൂടുതലാണ്. മൂക്കിലൂടെ ശ്വാസം എടുക്കുന്നതിനു പകരം ഉറക്കത്തിൽ വായിലൂടെ ശ്വാസം എടുക്കുമ്പോഴാണ് കൂർക്കംവലി ഉണ്ടാകുന്നത്. ഇത് പരിഹരിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് ബെൽറ്റ് പോലെയുള്ള ഒരു വസ്തുവാണ് ചിൻ സ്ട്രാപ്പ്. ഉറങ്ങുമ്പോൾ ധരിക്കുകയേ വേണ്ടൂ! പാർശ്വഫലങ്ങളൊന്നും ഇല്ല താനും.

അതുപോലെ തന്നെ മറ്റൊരു കാരണമാണ് കൂർക്കംവലിയും തടിയും തമ്മിൽ. ഇത്തരക്കാരിൽ കൂർക്കംവലിയും കൂടുതലായിരിക്കും.അതുകൊണ്ട് തന്നെ വണ്ണം കുറച്ചാൽ ഒരു പരിധിവരെ കൂർക്കം വലിയ്ക്ക് പരിഹാരം കണ്ടെത്താം. വിട്ടുമാറാത്ത മൂക്കടപ്പും ജലദോഷവും കഫക്കെട്ടും ഉള്ളവരിൽ കൂർക്കംവലിയും ഉണ്ടാകും. ഇതും ഒരു കാരണമാണ്. നന്നായി ആവി പിടിക്കുന്നത് ജലദോഷം, മൂക്കടപ്പ്, കഫക്കെട്ട് തുടങ്ങിയ അസ്വസ്ഥതകളെ ഇല്ലാതാക്കാൻ സഹായിക്കും.മദ്യപാനവും പുകവലിയും പതിവാക്കിയവരിൽ കൂര്ക്കംവലിയ്ക്കുള്ള സാധ്യതയും കൂടുതലാണത്രേ. ഈ ശീലങ്ങൾ ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ ഉറങ്ങുന്നതിന് ഏകദേശം നാല് മണിക്കൂർ മുമ്പെങ്കിലും പുകവലിച്ച് അവസാനിപ്പിച്ച ശേഷം ഉറങ്ങാൻ പോകുന്നതാണ് നല്ലത്. മറ്റൊന്നാണ് മലർന്ന് കിടന്ന് ഉറങ്ങുന്ന ശീലമുള്ളവരിൽ കൂർക്കംവലി കൂടുതലാണ്അതിനാൽ ഈ രീതിയിൽ കിടക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക.ഇതോടൊപ്പം എല്ലാ ദിവസവും പതിവായി വ്യായാമം ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത്ത്രം കാര്യനഗൽ ശ്രദ്ധിച്ചാൽ നമുക്ക് കൂർക്കം വലി ഒഴിവാക്കാവുന്നതാണ്.

Related posts