2019-സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍; ഫയല്‍ ചെയ്തത് 5.65 കോടി റിട്ടേണുകള്‍

2019-സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 31-ന് അവസാനിച്ചപ്പോള്‍ ഇത്തവണ ഫയല്‍ ചെയ്തത് 5.65 കോടിയില്‍ അധികം റിട്ടേണുകള്‍. കഴിഞ്ഞ വര്‍ഷം സമര്‍പ്പിക്കപ്പെട്ട റിട്ടേണുകളേക്കാള്‍ നാല് ശതമാനമാണ് ഇത്തവണത്തെ റിട്ടേണ്‍ സമര്‍പ്പണത്തിലെ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.42 കോടി റിട്ടേണുകളായിരുന്നു ഫയല്‍ ചെയ്തത്. ഇത്തവണ 50 ലക്ഷത്തോളം റിട്ടേണുകള്‍ അവസാന ദിവസമായ ആഗസ്റ്റ് 31-ന് ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കപ്പെട്ടു. ഒറ്റ ദിവസം കൊണ്ട് ഓണ്‍ലൈനായി ഇത്രയധികം റിട്ടേണുകള്‍ ഫയല്‍ ചെയ്തത് ഇതാദ്യമായാണ്. 49,21,121 റിട്ടേണുകളാണ് ആഗസ്റ്റ് 31 ന് മാത്രം ഓണ്‍ലൈനിലൂടെ ഫയല്‍ ചെയ്തത്.
ആഗസ്റ്റ് 27 മുതല്‍ 31 വരെയുള്ള കാലയളവില്‍ 31,147,82,095 റിട്ടേണുകളാണ് സമര്‍പ്പിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ അവസാന ദിവസങ്ങളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനയുണ്ട്. ആദായ നികുതി സമര്‍പ്പണത്തിലെ ആശങ്കകളും നികുതി ദായകരുടെ പ്രശ്‌നങ്ങളുപം പരിഹരിക്കാന്‍ അവസാന ദിവസങ്ങളിലും സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആദായ വകുപ്പ് അധികൃതരുടെ ഇടപെടല്‍ ഫലം കണ്ടെന്നാണ് സൂചന.

കടപ്പാട് Samayam Malayalam

share this post on...

Related posts