ലോകത്തിലെ ഏറ്റവും വലിയ ജലധാര ഇനി ഇതായിരിക്കും

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ഭുർജ് ഖലീഫ എന്ന അത്ഭുതത്തിന് ശേഷം മറ്റൊരു അത്ഭുതവുമായി സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് ദുബായ്. ലോകാത്ഭുത കാഴ്ച്ചകളാൽ സമ്പന്നമായ ഒരു അതിമനോഹരമായ നഗരമാണ് ദുബായ്. ഒക്ടോബർ 22 ന് ലോകത്തിലെ ഏറ്റവും വലിയ ജലധാര (പാം ഫൗണ്ടൻ എന്നും അറിയപ്പെടുന്നു) നഗരത്തിൽ അനാച്ഛാദനം ചെയ്യാൻ പോവുകയാണ്. അതേ ദിവസം ലോകത്തിലെ ഏറ്റവും വലിയ ജലധാരയുടെ ഗിന്നസ് റെക്കോർഡും പാം ഫൗണ്ടന് സ്വന്തമാകും.

14,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ജലധാരയുടെ സൂപ്പർ ഷൂട്ടർ 105 മീറ്റർ ഉയരമുള്ളതായിരിക്കും. 3000 ലധികം എൽഇഡി ലൈറ്റുകളിൽ ഇതിനെ രാത്രിയിൽ വർണ്ണാഭമാക്കും.ദുബായിലെ ആഡംബര ജീവിതത്തിനും വൈവിദ്യമാർന്ന ഭക്ഷണശാല ശൃംഖലകൾക്കും പേരു കേട്ട പോയിന്റെ എന്ന സ്ഥലത്താണ് പാം ഫൗണ്ടൻ. ഓരോ 30 മിനിറ്റിലും 3 മിനിറ്റ് പ്രകടനത്തോടെ ഖലീജി, പോപ്പ്, ക്ലാസിക്, ഇന്റർനാഷണൽ എന്നീ ശ്രേണികളിൽപ്പെട്ട ജനപ്രിയ ഗാനങ്ങൾക്കൊപ്പം ഈ ഫൗണ്ടൻ പ്രവർത്തിക്കും.

20 ആകർഷകമായ ഷോകളും അഞ്ച് വ്യത്യസ്ത ഷോകളും സൂര്യാസ്തമയത്തിനും അർദ്ധരാത്രിക്കും ഇടയിൽ ദിവസേന പ്രവർത്തിക്കും. പാം ജുമൈറ നിവാസികളെയും,ദി പോയിന്റിലെത്തുന്ന സഞ്ചാരികളെയും,ഇവിടത്തെ ചില്ലറ വ്യാപാരികളെയും ഒരുപോലെ പുതിയ ഫൗണ്ടൻ ആകർഷിക്കുമെന്ന് നഖീൽ മാളിലെ മാനേജിംഗ് ഡയറക്ടർ ഒമർ ഖൂരി അഭിപ്രായപ്പെട്ടു. പാം ഫൗണ്ടന്റെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം എന്നിവയുടെ ഭാഗമാകുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ഇതൊരു അസാധാരണമായ നേട്ടമായിരിക്കുമെന്നും ബീജിംഗ് വാട്ടർ ഡിസൈൻ ടെക്‌നോളജിയുടെ ചെയർമാൻ സിൻ സു പറഞ്ഞു.കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്നെങ്കിലും ദുബായ് ഇപ്പോൾ അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഐപിഎൽ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ നിരവധി കായിക മത്സരങ്ങൾ ദുബായിൽ സംഘടിപ്പിക്കുന്നു.

Related posts