കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം ഹോം മത്സരം

Kerala-Blasters-Fans-2016-1024x576
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം ഹോം മത്സരം. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്ക് ഡല്‍ഹി ഡൈനമോസാണ് എതിരാളികള്‍. അടവുകളും ചുവടുകളും മാറ്റി കേരള ബ്ലാസ്റ്റേഴ്‌സ്. ഡല്‍ഹി ഡൈനമോസിനെതിരെ ലക്ഷ്യമിടുന്നത് സ്വന്തം കാണികള്‍ക്ക് മുന്നില്‍ സീസണിലെ ആദ്യജയം. കൊല്‍ക്കത്തയെ തോല്‍പിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് മുംബൈയ്‌ക്കെതിരെ അവസാന നിമിഷം സമനില വഴങ്ങി. രണ്ടാഴ്ചത്തെ വിശ്രമത്തിലൂടെ പിഴവുകളെല്ലാം പരിഹരിച്ചുവെന്ന് കോച്ച് ഡേവിഡ് ജയിംസ്. അനസ് എടത്തൊടികയുടെ വിലക്ക് മാറാത്തതിനാല്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. സഹല്‍ ആദ്യ ഇലവനിലെത്തുമ്പോള്‍ വിനീത് പകരക്കാരനാവും. മുന്നേറ്റത്തില്‍ പോപ്ലാറ്റ്‌നിക്, സ്റ്റൊയാനോവിച്ച് കൂട്ടുകെട്ടിന്റെ പ്രകടനമാവും നിര്‍ണായകമാവുക.

ആദ്യ ജയം ലക്ഷ്യമിടുന്ന ഡൈനമോസ് പൂനെ സിറ്റിയെ സമനിലയില്‍ തളച്ചാണ് കൊച്ചിയില്‍ എത്തിയിരിക്കുന്നത്. പരുക്കും മുന്നേറ്റനിരയുടെ മൂര്‍ച്ചക്കുറവുമാണ് ഡൈനമോസിന്റെ പ്രതിസന്ധി. നേര്‍ക്കുനേര്‍ കണക്കുകളില്‍ മുന്നില്‍ ബ്ലാസ്റ്റേഴ്‌സ്. ഇതുവരെ ഏറ്റുമുട്ടിയ പത്ത് കളിയില്‍ അഞ്ചില്‍ ബ്ലാസ്റ്റേഴ്‌സും രണ്ടില്‍ ഡൈനമോസും ജയിച്ചു. മൂന്ന് കളി സമനിലയില്‍ അവസാനിച്ചു.


വാർത്തകൾ വാട്സ് ആപ്പിൽ ലഭ്യമാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു: https://chat.whatsapp.com/BdMT8N8APZl7AC57jTXezG

share this post on...

Related posts