കൂടുതല്‍ മദ്യം നല്‍കിയില്ല; എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്തു തുപ്പി യാത്രിക, ഐറിഷ് വനിത അറസ്റ്റിലായതിങ്ങനെ

air-india-foreigner-misbehaves-video

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ കൂടുതല്‍ മദ്യം കൊടുക്കാത്തതിന് എയര്‍ ഇന്ത്യ ജീവനക്കാരെ അസഭ്യം വിളിച്ച്, മുഖത്തു തുപ്പി യാത്രിക. ശനിയാഴ്ച മുംബൈയില്‍നിന്നു ലണ്ടനിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഐറിഷ് വനിതയാണു മദ്യപിച്ചു ലക്കുകെട്ട് ജീവനക്കാരെ അധിക്ഷേപിച്ചത്.
താന്‍ രാജ്യാന്തര പ്രശസ്തയായ ക്രിമിനല്‍ അഭിഭാഷകയാണ് എന്നു പറഞ്ഞു യാത്രക്കാരി ജീവനക്കാരോടു തട്ടിക്കയറുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അമിതമായി മദ്യപിച്ച യാത്രിക വീണ്ടും ഒരു ബോട്ടില്‍ വൈന്‍ ചോദിച്ചതാണു സംഭവങ്ങളുടെ തുടക്കം. പൈലറ്റിനോടു യാത്രികയുടെ സാഹചര്യം വിശദീകരിച്ച വിമാന ജീവനക്കാര്‍, വൈന്‍ തരാനാവില്ലെന്നു നിലപാടെടുത്തു.

ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താന്‍!… എന്തുകൊണ്ട് ഹോട്ട് രംഗങ്ങളില്‍ അഭിനയിക്കുന്നു; തുറന്നടിച്ച് സാധിക വേണുഗോപാല്‍

‘നിങ്ങളാണോ വിമാനത്തിന്റെ ക്യാപ്റ്റന്‍? ബിസിനസ് ക്ലാസ് യാത്രക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നത്? നിങ്ങളെപ്പോലുള്ള നികൃഷ്ടര്‍ക്കു വേണ്ടിയാണു ഞാന്‍ ജോലി ചെയ്യുന്നത്. രോഹിന്‍ഗ്യകള്‍ക്കു വേണ്ടി, ഏഷ്യക്കാര്‍ക്കു വേണ്ടി.. എല്ലാം പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ക്രിമിനല്‍ അഭിഭാഷകയാണ് ഞാന്‍’ രോഷാകുലയായ യാത്രക്കാരി ജീവനക്കാരന്റെ മുഖത്തു തുപ്പുന്നതും വിഡിയോയില്‍ കാണാം.
അക്ഷോഭ്യരായാണു വിമാന ജീവനക്കാര്‍ ഇവരോടു പെരുമാറിയത്. താന്‍ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകയാണെന്നും പേടിക്കുമെന്നാണോ കരുതുന്നതെന്നും അവര്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ഹീത്രൂവില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ഇവരെ അറസ്റ്റ് ചെയ്തു.

https://twitter.com/twitter/statuses/1062559266144432128

share this post on...

Related posts