അഞ്ജാത രോഗത്തിനായി ചികിത്സക്ക് പോയ ഇര്‍ഫാന്‍ ഖാന് പ്രാര്‍ത്ഥനയര്‍പ്പിച്ച ആരാധകര്‍ക്ക് നന്ദിയര്‍പ്പിച്ച് ഭാര്യ

irrfan-khan-7592
മുംബൈ: അജ്ഞാത രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന് നല്‍കിയ പ്രാര്‍ഥനകള്‍ക്കും പിന്തുണക്കും നന്ദി അറിയിച്ച് ഭാര്യ. ഫേസ്ബുക്കിലൂടെയാണ് ഖാന്റെ ഭാര്യ സുതപ സിക്ക്ദര്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ചത്. കോളുകള്‍ക്കും, മെസ്സേജുകള്‍ക്കും മറുപടി നല്‍കാതിരുന്നതിന് സുതപ ആരാധകരോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ മാപ്പ് ചോദിച്ചു .തന്റെ ആത്മാര്‍ഥ സുഹൃത്തും, ഭര്‍ത്താവുമായ ഖാന്‍ ഒരു പോരാളിയാണ്. ശക്തമായി തന്നെ എല്ലാ പ്രതിബന്ധങ്ങളും അദ്ദേഹം മറി കടക്കുമെന്നും സുതപ പോസ്റ്റില്‍ പറയുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് അപേക്ഷിച്ച അവര്‍ ആരാധകരുടെ അനാവശ്യ ആകാംക്ഷ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അഞ്ജാത രോഗത്തെ തുടര്‍ന്ന് ചികിത്സക്കായി പോവുന്നുവെന്ന് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. അഭ്യൂഹങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 

share this post on...

Related posts