12,000 രൂപ ചിലവിൽ ഓണം സ്പെഷ്യൽ ഭാരത് ദർശൻ യാത്രയുമായി ഐ.ആർ.സി.ടി.സി!

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐ.ആർ.സി.ടി.സി) ഓണം സ്പെഷ്യൽ ഭാരത് ദർശൻ യാത്ര ഓഗസ്റ്റ് 15 മുതൽ ഓഗസ്റ്റ് 26 വരെ നടത്തപ്പെടുകയാണ്. ട്രെയിൻ യാത്ര ആരംഭിക്കുക മധുരയിൽ നിന്നായിരിക്കും. 12 ദിവസം നീണ്ടു നിൽക്കുന്ന ടൂർ പാക്കേജിന് ഒരാൾക്ക് 12,000 രൂപയായിരിക്കും എന്നാണ് റിപ്പോർട്ട്. മധുരയിൽ നിന്ന് യാക്പ ആരംഭിച്ച് ഹൈദരാബാദ്, ജയ്പൂർ, ഡൽഹി, ആഗ്ര, സ്റ്റാച്യു ഓഫ് യൂണിറ്റി എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

IRCTC Latest News: Indian Railways Plans Onam Special Bharat Darshan Train  From Aug 15

ഗോവയിലെ മനോഹരമായ ബീച്ചുകൾ, ബസലിക്ക ഓഫ് ബോം ജീസസ്, ലോട്ടസ് ടെംപിൾ, കുത്തബ് മിനാർ, ഇന്ത്യ ഗേറ്റ്, ഡൽഹിയിലെ ഇന്ദിരാ ഗാന്ധി മെമോറിയൽ തീൻ മൂർത്തി ഭവൻ, സ്റ്റാച്യു ഓഫ് യൂണിറ്റി, ആഗ്ര ഫോർട്ട്, താജ് മഹൽ എന്നിവയ്ക്കു പുറമെ ചാർമിനാർ, ഗോൽകൊണ്ട കോട്ട, ലുമ്പിനി പാർക്ക്, റാമോജി റാവു ഫിലിം സിറ്റി എന്നിവയും പാക്കേജിൽ ഉൾപ്പെടും. അതേസമയം കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യാത്ര.

A 12-Day Onam Special Bharat Darshan Train To Run From Madurai

അതത് സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കും. തിരുവനന്തപുരം സെൻട്രൽ, മധുരൈ, കോട്ടയം, കൊല്ലം, എറണാകുളം ടൗൺ, ഷൊർണൂർ ജംഗ്ഷൻ, തൃശൂർ, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് എന്നീ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് ട്രെയിനിൽ കയറാം.

Goa & Jaipur to be covered by IRCTC's Onam Special Bharat Darshan Tourist  Train! - Knocksense

യാത്രക്കാർ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. റെനിഗുണ്ട ജംഗ്ഷൻ, ജോളാർപേട്ട, കാട്പാടി ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, സേലം ജംഗ്ഷൻ, പോദന്നൂർ ജംഗ്ഷൻ, ഒറ്റപ്പാലം, എറണാകുളം, തൃശൂർ, കൊല്ലം, കോട്ടയം, തിരുവനന്തപുരം സെൻട്രൽ, മധുര, തിരുനൽവേലി എന്നീ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കാം.

IRCTC to run Onam Special Bharat Darshan Train from August 15

Related posts