‘ ഐപിഎല്‍ നേരത്തെ തുടങ്ങും.. ‘

noname-9

ലോകകപ്പിന് മുന്നോടിയായി താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമസമയം ലഭിക്കുന്നതിന് വേണ്ടി അടുത്ത സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ നിശ്ചയിച്ചതിലും നേരത്തെ ആരംഭിക്കുമെന്ന് സൂചന. നേരത്തെ മാര്‍ച്ച് 29 ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന ഐപിഎല്‍ മാര്‍ച്ച് 23-ം തീയതി ആരംഭിക്കുമെന്നാണ് ഇപ്പോള്‍ ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അടുത്ത വര്‍ഷം മാര്‍ച്ച് 29 ന് ആരംഭിച്ച് ലോകകപ്പിന് 10 ദിവസങ്ങള്‍ക്ക് മുന്‍പ് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നതെങ്കില്‍ ഇതിലും നേരത്തെ തുടങ്ങി നേരത്തെ അവസാനിക്കുന്ന രീതിയിലാകും ലീഗ് നടന്നേക്കുക. എന്നാല്‍ ഐപിഎല്‍ തീയതിയില്‍ ഏകദേശ ധാരണയായെങ്കിലും പൊതുതിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് ഇന്ത്യയ്ക്ക് വെളിയിലേക്ക് മാറ്റുമോ എന്ന കാര്യത്തില്‍ ഇത് വരെ തീരുമാനമായിട്ടില്ല. അതേ സമയം ടീമുകളെല്ലാം അടുത്ത ഐപിഎല്ലിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത മാസം ജയ്പൂരിലാണ് ടൂര്‍ണമെന്റിന്റെ താരലേലം നടക്കുക.

share this post on...

Related posts