ഐപിഎല്‍; ആദ്യ ജയത്തിനായി ബംഗലൂരുവും രാജസ്ഥാനും കളിക്കളത്തിലേക്ക്

ഐപിഎല്ലില്‍ പരാജയ പരമ്പരയ്ക്ക് അറുതിവരുത്താന്‍ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. സീസണിലെ ആദ്യജയം തേടി രാജസ്ഥാന്‍ റോയല്‍സും, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഇന്ന് ഏറ്റുമുട്ടും. ജയ്പൂരില്‍ രാത്രി എട്ടിനാണ് മത്സരം.
സീസണില്‍ ഐപിഎല്ലില്‍ ഇതുവരെ 13 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒരു ജയം പോലും സ്വന്തമാക്കാത്തത് രണ്ട് ടീമുകള്‍ മാത്രം. രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും. കളത്തിലിറങ്ങിയ മൂന്ന് വട്ടവും തലകുനിച്ച് മടങ്ങി ഇരുടീമുകളും. പഞ്ചാബിനും ഹൈദരാബാദിനും ചെന്നൈക്കും എതിരെ ജയസാധ്യതയുണ്ടായിട്ടും നിര്‍ണായക അവസരങ്ങ നഷ്‌പ്പെടുത്തുകയാണ് രാജസ്ഥാന്‍ റോയല്‍സ്.
ഓപ്പണറായി ഇറങ്ങുന്ന നായകന്‍ രഹാനെ ടീമിന് ബാധ്യതയെന്ന് കരുതുന്നവരും കുറവല്ല. മൂന്നാം നമ്പറിലെത്തുന്ന സഞ്ജു സാംസണില്‍ ടീമിന് പ്രതീക്ഷകള്‍ ഏറെ. മറുവശത്ത് താരത്തിളക്കത്തില്‍ മുന്നിലെങ്കിലും പിച്ചില്‍ പതറുന്ന പതിവ് ദുരന്തം ആവര്‍ത്തിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ്.
ഡിവിലിയേഴ്സും കോലിയും ഹെറ്റ്മയറും അടങ്ങുന്ന ബാറ്റിംഗ് നിര പിഴവുകള്‍ തിരുത്തിയാല്‍ രാജസ്ഥാന് പിടിച്ചുകെട്ടാനാകില്ല നാലാം തോല്‍വി പ്ലോ ഓഫ് സാധ്യതകള്‍ക്ക് വില്ലനാവുമെന്നതിനാല് രണ്ട് ടീമും വാശിയോടെ തന്നെ കളത്തിലിറങ്ങും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts