ഗാലക്‌സി M51 അവതരിപ്പിച്ചു. 7,000mAh കപ്പാസിറ്റിയുള്ള വമ്പൻ ബാറ്ററി

ദക്ഷിണ കൊറിയൻ ടെക്നോളജി ഭീമന്മാരായ സാംസങ് ഗാലക്സി എം ശ്രേണിയിലേക്ക് പുതുതായി ഗാലക്‌സി M51 അവതരിപ്പിച്ചു. 7,000mAh കപ്പാസിറ്റിയുള്ള വമ്പൻ ബാറ്ററിയാണ് സാംസങ് ഗാലക്‌സി M51-ന്റെ പ്രധാന സവിശേഷത. ഒപ്പം ക്വാഡ് പിൻ കാമറ, ഹോൾ-പഞ്ച് ഡിസ്പ്ലേ എന്നിവ ചേർന്ന പ്രീമിയം സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്‌സി M51.6 ജിബി റാം, 8 ജിബി റാം എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന സാംസങ് ഗാലക്‌സി M51-യ്ക്ക് യഥാക്രമം 24,999 രൂപയും, 26,999 രൂപയും ആണ് വില.

Related posts