നിഗൂഢമായ പുഞ്ചിരി മുഖത്ത് ഒളിപ്പിച്ചു സഞ്ചാരികളെ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യുന്ന നാടാണ് ഭൂട്ടാന്. ഒരിക്കല്‍ പോയവര്‍ക്ക് വീണ്ടും പോകാന്‍ തോന്നുന്ന മായികതയുണ്ട് ഈ നാടിന്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അധികം ബുദ്ധിമുട്ടില്ലാതെ പോയി വരാം എന്നതും ഭൂട്ടാനെ സ്പെഷലാക്കുന്നു. ഭൂട്ടാനെക്കുറിച്ച് മനസ്സിലാക്കാന്‍ ചില രസകരമായ കാര്യങ്ങള്‍ ഇതാ.
ലോകത്തിലെ ഏക കാര്‍ബണ്‍ നെഗറ്റീവ് രാജ്യം
പുറത്തു വിടുന്ന അളവിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യുന്നതിനെയാണ് കാര്‍ബണ്‍ നെഗറ്റീവ് എന്നു പറയുന്നത്. ഇത്തരത്തില്‍ ഉള്ള ഏക രാജ്യമാണ് ഭൂട്ടാന്. സമീപ വര്‍ഷങ്ങളില്‍, വിറക് ശേഖരണവും വ്യാവസായിക വികസനവും മൂലം പ്രതിവര്‍ഷം 2.2 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തു വിടുന്നതു മൂലമുള്ള പ്രശ്നം ഉണ്ടായിരുന്നു ഭൂട്ടാനില്‍. എന്നാല്‍ വനങ്ങളും സസ്യജാലങ്ങളും സമൃദ്ധമായി ഉള്ളതിനാല്‍ ഭൂട്ടാനെ സംബന്ധിച്ചിടത്തോളം ഇത് മലിനീകരണത്തി…
പ്ലാസ്റ്റിക് ദൂരെപ്പോ!
ഭൂട്ടാനില്‍ 1999- ലാണ് പ്ലാസ്റ്റിക് ബാഗ് നിരോധനം നടപ്പിലാക്കിയത്. പിന്നീട് 2005 ലും 2009 ലും ഇത് വീണ്ടും രണ്ടുതവണ നടപ്പിലാക്കിയിട്ടും പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന ബദല്‍ മാര്‍ഗങ്ങളുടെ അഭാവം കാരണം ഇത് പരാജയപ്പെട്ടു. മാലിന്യ സംസ്കരണത്തിന്റെ അടിയന്തിര ആവശ്യകത ബോധ്യമായതിനാല്‍ 2019 ല്‍ പ്ലാസ്റ്റിക് നിരോധനം അവതരിപ്പിച്ചു. ഇപ്പോള്‍ വീടുകളില്‍ നിര്‍മിച്ച ക്യാരി ബാഗുകള്‍, ചണ ബാഗുകള്‍, കൈകൊണ്ട് നെയ്ത ബാഗുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനായി പൗരന്മാരെ ബോധവത്കരിക്കുന്ന പരിപാടികള്‍ നടന്നുവരുന്നു.
പുക വലിച്ചാല്‍ പണി കിട്ടും
ഭൂട്ടാനിലെ സിനിമാ ഹാളുകള്‍, റെസ്റ്റോറന്റുകള്‍, തെരുവുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ പുകവലിയും പുകയില ഉല്പന്നങ്ങളുടെ ഉപയോഗവും നിരോധിച്ചിരിക്കുന്നു. പുകയില കൃഷി, വിളവെടുപ്പ്, വില്‍പ്പന എന്നിവയും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പുകവലിക്കാര്‍ക്കായി നിയുക്ത പ്രദേശങ…
ടിവി വന്ന അവസാനത്തെ രാജ്യം
1998-ലാണ് ഭൂട്ടാനില്‍ ടിവി ഉപയോഗിക്കാന്‍ തുടങ്ങുന്നത്. ബുദ്ധമത തത്വങ്ങള്‍ അനുസരിച്ചുള്ള ഭൂട്ടാനിലെ ജീവിതരീതിക്ക് ദോഷകരമാകുമെന്ന് ഭൂട്ടാന് സര്‍ക്കാര്‍ ഭയപ്പെട്ടതിനാല്‍ അതുവരെ ടിവി നിരോധിച്ചിരുന്നു. 1998-ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പ് ഫൈനല്‍ ആയിരുന്നു ഇവിടെ സംപ്രേഷണം ചെയ്ത ആദ്യ ടിവി ഷോ.
വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും സൗജന്യം
എല്ലാവര്ക്കും സൗജന്യ ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ ഭൂട്ടാന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ശിശുമരണ നിരക്ക് ഇപ്പോഴും രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നമാണ്, എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇക്കാര്യം ഗണ്യമായ രീതിയില്‍ത്തന്നെ മെച്ചപ്പെട്ടു. ഭൂരിഭാഗം ആളുകളും ഇപ്പോഴും മൊണാസ്ട്രിയില്‍ നിന്നാണ് വിദ്യാഭ്യാസം നേടുന്നത്. എന്നാല്‍ സാക്ഷരതാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ് സര്‍ക്കാര്‍.
പണം വേണ്ട, സന്തോഷം മതി!
സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും സൂചകമായ ജിഡിപിയില്‍ ഭൂട്ടാന് വിശ്വസിക്കുന്നില്ല. പകരം ‘ഗ്രോസ് നാഷണല്‍ ഹാപ്പിനസ്’ എന്നറിയപ്പെടുന്ന സൂചകം ഭൂട്ടാന് അവതരിപ്പിച്ചു. ഇതനുസരിച്ച് സുസ്ഥിര വികസനം, സാംസ്കാരിക മൂല്യങ്ങളുടെ സംരക്ഷണം, പ്രോത്സാഹനം, നല്ല ഭരണം, ആരോഗ്യകരമായ അന്തരീക്ഷം എന്നിവയെല്ലാം കണക്കിലെടുത്താണ് ഓരോ രാജ്യത്തിന്റെയും സന്തോഷം അളക്കുന്നത്.