പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിക്കുന്നു; രാജ്യത്ത് അവശ്യ വസ്തുക്കളുടെ വിലയില്‍ വര്‍ദ്ധനവ്

മുംബൈ: രാജ്യത്ത് അവശ്യവസ്തുക്കളുടെ വില വര്‍ദ്ധിക്കുന്നു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം ഉയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ മാസം 3.21 ശതമാനമാണ് പണപ്പെരുപ്പം ഉണ്ടായിരിക്കുന്നത്. പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാംസം,മത്സ്യം, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവയുടെ വില വര്‍ദ്ധിച്ചതാണ് പണപ്പെരുപ്പം ഉയരാനിടയാക്കിയത് എന്നാണ് സൂചന. ജൂലൈയില്‍ 3.15 ശതമാനവും 2018 ഓഗസ്റ്റില്‍ 3.69 ശതമാനവുമായിരുന്നു പണപ്പെരുപ്പം.

അതേസമയം, പണപ്പെരുപ്പം ഉയര്‍ന്നിട്ടുണ്ടെങ്കിലും റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തില്‍ താഴെയായി നിരക്ക് പിടിച്ചുനിര്‍ത്താന്‍ സാധിച്ചത് നേട്ടമാണ്.

share this post on...

Related posts