വിലക്കുറവുള്ള ട്രയംഫ് ബൈക്ക്, ട്രൈഡന്റ് 660 എത്തി

ഓഗസ്റ്റ് പ്രോട്ടോടൈപ്പ് മോഡലിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടാണ് ട്രൈഡന്റിന്റെ വരവിനെപ്പറ്റി ട്രയംഫ് സൂചനകൾ നൽകിയത്. രണ്ട് മാസം തികഞ്ഞപ്പോഴേക്കും ട്രൈഡന്റിന്റെ ചിത്രങ്ങളും പൂർണ വിവരങ്ങളും ട്രയംഫ് പുറത്തുവിട്ടു. ട്രയംഫിന്റെ ഹിൻക്ലിയിലെ ഡിസൈൻ ടീം തയ്യാറാക്കിയ ട്രയംഫ് ട്രൈഡന്റിൽ പ്രശസ്ത ഇറ്റാലിയൻ ബൈക്ക് ഡിസൈനറായ റോഡോൾഫോ ഫ്രെസ്കോളി ആണ് അവസാനവട്ട മിനുക്കുപണികൾ നടത്തിയത്. കമ്പനിയുടെ റോഡ്സ്റ്റർ ശ്രേണിയിയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ ആയി അവതരിപ്പിച്ചിരിക്കുന്ന ട്രൈഡന്റ് 660-യ്ക്ക് റോഡ്സ്റ്റർ, സ്ട്രീറ്റ് ഫൈറ്റർ ബൈക്കുകളുടെ ഒരു സങ്കര ഡിസൈൻ ആണ്. വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ്, ഉയരം കൂടിയ ഹാൻഡിൽ ബാർ, എടുത്തുകാട്ടുന്ന ഫ്രെയിം, ബോഡി ഘടകങ്ങൾ കുറഞ്ഞ പിൻഭാഗം എന്നിവ ട്രയംഫ് ട്രൈഡന്റ് 660-യുടെ സ്‌പോർട്ടി ലുക്ക് പൂർണമാക്കുന്നു.

Related posts