ഇന്ത്യയിലെ ആദ്യത്തെ നാഷണൽ മാരിടൈം ഹെറിടേജ് കോംപ്ലക്സ്​

ഗുജറാത്തിലെ ലോത്തലിൽ സ്ഥിതി ചെയ്യുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സമീപമായി ലോകോത്തര നിലവാരത്തിലുള്ള മാരിടൈം ഹെറിട്ടേജ് കോംപ്ലക്സ് വരികയാണ്. പ്രാചീന കാലം മുതൽ ആധുനിക കാലം വരെയുള്ള ഇന്ത്യയുടെ പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ളതായിരിക്കും ഈ ഹെറിട്ടേജ് സെന്റർ. സന്ദർശകർക്ക് അറിവ് പകരുന്നതോടൊപ്പം വിനോദങ്ങളിൽ ഏർപ്പെടാനും അവസരമൊരുങ്ങും എന്നതാണ് പ്രത്യേകത. 400 ഏക്കറിൽ പടർന്നു കിടക്കുന്ന ഈ മാരിടൈം ഹെറിടേജ് കോംപ്ലക്സിൽ ഹെറിടേജ് ടീം പാർക്ക്, നാഷണൽ മാരിടൈം ഹെറിടേജ് മ്യൂസിയം, ലൈറ്റ് ഹൗസ് മ്യൂസിയം, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്, ഇക്കോ-റിസോർട്ടുകൾ തുടങ്ങിയവയുണ്ടാകും. അധികം വൈകാതെ തന്നെ ഈ സംവിധാനങ്ങൾ ഇവിടെ ഒരുങ്ങും.

India's First Maritime Heritage Complex With World-Class Facilities To Come  Up In Gujarat

രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം കൃത്യമായി വിദേശികളടക്കമുള്ള ടൂറിസ്റ്റുകളിലേക്ക് എത്തിക്കാൻ ഈ ഉദ്യമത്തിനാകുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ പറഞ്ഞു. ഈ പദ്ധതിക്ക് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ എല്ലാവിധ സഹായവുമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനകം തന്നെ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി അനുമതി അടക്കം ലഭിച്ചു കഴിഞ്ഞു. കൂടാതെ രാജ്യത്ത് തന്നെ ഇത്തരം ഒരു സംരഭം ആദ്യമായിട്ടായിരിക്കും. കൊവിഡ് ഭീതി ഒഴിഞ്ഞ് ടൂറിസം പൂർവസ്ഥിതിയിലെത്തുമ്പോൾ ഇന്ത്യക്ക് അഭിമാനമായി പുതിയ ഒരു ടൂറിസം കേന്ദ്രം കൂടി ഉയർന്നു നിൽക്കും- നാഷണൽ മാരിടൈം ഹെറിടേജ് കോംപ്ലക്സ്.

Related posts