ഇന്ത്യക്കാര്‍ക്ക് വിവാഹത്തേക്കാള്‍ ആഗ്രഹം വിവാഹേതര ബന്ധങ്ങളോട്; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ഡല്‍ഹി: സാങ്കേതിക വിദ്യയുടെ കടന്നുവരവ് ഇന്ത്യക്കാരുടെ ജീവിതരീതികളും മാറ്റിതുടങ്ങിയിരിക്കുന്നു. ഏറ്റവും പുതിയ ഗൂഗിള്‍ സേര്‍ച്ചിങ് ഫലങ്ങള്‍ കാണിക്കുന്നതും ഇതാണ്. ഇന്ത്യക്കാരുടെ രണ്ടു ഇഷ്ട വിഷയങ്ങള്‍ ഡേറ്റിങ്, പിസ്സ ആണ്. കോടാനു കോടി തിരച്ചിലുകളില്‍ മുന്നില്‍ നില്‍ക്കുന്നത് ഡേറ്റിങ് തന്നെയാണ്. പിസ്സയാണ് രണ്ടാം സ്ഥാനത്ത്.
ഗൂഗിളിന്റെ സേര്‍ച്ചിങ് റിപ്പോര്‍ട്ട് അനുസരിച്ച് ഡേറ്റിങ് തിരച്ചിലുകളില്‍ 40 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. ഇത് വിവാഹിത (മാട്രിമോണി അന്വേഷണങ്ങള്‍) അന്വേഷണങ്ങളെക്കാള്‍ വേഗമാണ്. ഓണ്‍ലൈന്‍ ഡേറ്റിങ് ബ്രാന്‍ഡ് തിരച്ചിലുകളില്‍ 37 ശതമാനം വര്‍ധനവുണ്ട്. മാട്രിമോണിയല്‍ ബ്രാന്‍ഡുകളുടെ അന്വേഷണം 13 ശതമാനം മാത്രമാണ്. അതേസമയം, ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം പിസ്സ ആയി മാറിയിട്ടുണ്ടെന്നും ഗൂഗിള്‍ റിപ്പോര്‍ട്ട് പറയുന്നു.

കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂ, നിങ്ങളുടെ കണ്ണില്‍ വ്യപിചാരമാണല്ലോ തൊഴില്‍; പേര്‍ളിയെക്കുറിച്ച് സംസാരിച്ചവര്‍ക്കെതിരെ സാധിക

ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ജനങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് മറ്റു രസകരമായ അഭിപ്രായങ്ങള്‍ വിവരിക്കുന്നുണ്ട്. ഉപഭോക്താക്കള്ക്ക് നല്‍കുന്ന സേവനങ്ങളെ മെച്ചപ്പെടുത്താനായി തയാറാക്കിയ ഗൂഗിള്‍ റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ ഗൂഗിളില്‍ ഓരോ നിമിഷവും തിരയുന്ന കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. നോണ്‍ മെട്രോ ലൊക്കേഷനുകളിലെ തിരയലുകള്‍ മെട്രോകളിലെ തിരയലുകളേക്കാള്‍ കൂടുതലാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്‌പേസ് കൂടുതല്‍ ഊര്‍ജ്ജസ്വലമായിരുന്നില്ല, എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ഉപയോക്താവായി ഇന്ത്യ മാറിയിരിക്കുന്നു. ഭാഷയും വോയ്‌സ് ഉപയോഗവും വര്‍ധിച്ചിട്ടുണ്ടെന്നും ഗൂഗിളിന്റെ ഇന്ത്യന്‍ ഡയറക്ടര്‍ വികാസ് അഗ്‌നിഹോത്രി പറയുന്നു.

share this post on...

Related posts