ഓരോ ഗ്രാമങ്ങള്‍ക്കും പറയാനുണ്ടാവും ചില കെട്ടുകഥകള്‍

രോ ഗ്രാമങ്ങള്‍ക്കും പറയാനുണ്ടാവും അതിന്റേതായ ചില കഥകള്‍. കാഴ്ചകൊണ്ടും ജീവിതരീതികള്‍ കൊണ്ടും നഗരങ്ങളില്‍നിന്ന് വിഭിന്നമായ ഗ്രാമങ്ങള്‍ക്ക് ജീവിതത്തിന്റെ അനുഭവങ്ങളും ആഴവും കൂടുതലായിരിക്കും. അതിനാല്‍ തന്നെ ഇന്ത്യയെ അറിയണമെങ്കില്‍ അതിന്റെ ഉള്‍ ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുക തന്നെ വേണം. അത്തരത്തില്‍ ചില ഗ്രാമങ്ങളെ പരിചയപ്പെടാം…

Image result for mouling long village

മേഘാലയയുടെ കിഴക്കന്‍ മലനിരകളില്‍ അതിമനോഹരിയായി കാണപ്പെടുന്ന ഒരു ഗ്രാമമാണ് മൗലിനൊങ്. 2003 മുതല്‍ ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമങ്ങളില്‍ ഒന്നായി ഇത് അടയാളപ്പെട്ടിരിക്കുന്നു. ഷില്ലോങ്ങില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയാണിത്. പുഷ്പ, ലതാ സമൃദ്ധമായ, പച്ചപ്പു നിറഞ്ഞ ഈ ഗ്രാമത്തെ അങ്ങനെതന്നെ സംരക്ഷിക്കാന്‍ ഇവിടുത്തെ നിയമവും സന്നദ്ധമാണ് എന്നുള്ളതുകൊണ്ട് മൗലിനൊങ് ഭംഗിയോടെ നിലനില്‍ക്കുന്നത്.

95 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത് ഓരോയിടത്തും മുള ഉപയോഗിച്ച് നിര്‍മിച്ച പ്രത്യേകം ഡസ്റ്റ് ബിന്നുകളുണ്ട്. ഉപയോഗിച്ച വസ്തുക്കള്‍ അതില്‍ സംഭരിക്കുകയും കുഴികളിലിട്ട് വളമാക്കി കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിലും ഗ്രാമവാസികള്‍ മുന്നിലാണ്. നൂറു ശതമാനമാണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്. ഇംഗ്ലിഷ് പഠനത്തിലും ഇവര്‍ മുന്നില്‍ തന്നെ. ഷില്ലോങ്ങിലെ ഉമ്രയ് എയര്‍പോര്‍ട്ടാണ് ഇതിന് ഏറ്റവും അടുത്തുള്ളത്. അവിടെനിന്നു മൗലിനൊങ്ങിലേക്കു ടാക്‌സി ലഭിക്കും.

Image result for karnataka yana village
കര്‍ണാടകയിലെ പാറക്കല്ലുകളുടെ അദ്ഭുതപ്രപഞ്ചമാണ് യാന. ആകാശത്തെ കീറി മുറിക്കാനെന്നോണം ഉയരത്തില്‍ നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ തന്നെയാണ് യാനയുടെ ഭംഗി. സഹ്യാദ്രിയുടെ മറവില്‍ കിടക്കുന്നതുകൊണ്ടുതന്നെ അധികമാരും ഈ ഗ്രാമത്തിന്റെ വിശുദ്ധിയില്‍ വന്നു തൊട്ടിട്ടില്ല.

ട്രെക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ ധൈര്യമായി വരാം. ഇവിടുത്തെ ചുണ്ണാമ്പുകല്ലില്‍ ശിവപാര്‍വതീ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കുന്നതുകൊണ്ട് തീര്‍ഥാടനത്തിനായും സഞ്ചാരികളെത്തുന്നു. ഗോവയിലെ ടബോളിന്‍ ആണ് യാനയ്ക്ക് അടുത്തുള്ള വിമാനത്താവളം. ഇവിടെനിന്ന് ലോക്കല്‍ ബസുകളും ക്യാബും ലഭ്യമാണ്.

Image result for majuli island
ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപാണ് മജൂലി. അസമിലെ ഈ ഗ്രാമം ഇതേ കാരണം കൊണ്ടുതന്നെ ഗിന്നസ് റെക്കോര്‍ഡില്‍ വരെ ഇടം പിടിച്ചിരിക്കുന്നു. ബ്രഹ്മപുത്ര നദിയുടെ തീരത്താണ് മജൂലി. അതിമനോഹരമായ പരിസ്ഥിതിയുള്ള ഈ ഗ്രാമം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കും. ഒരു ഗ്രാമം വിനോദസഞ്ചാരത്തിന് പേരു കേള്‍ക്കണമെങ്കില്‍ ഉറപ്പായും അവിടുത്തെ ജനങ്ങള്‍ക്കും അതില്‍ താല്പര്യമുണ്ടാകണം.

മജൂലിയിലെ ഗ്രാമീണര്‍ സ്‌നേഹപ്രകൃതമുള്ളവരായതിനാല്‍ത്തന്നെ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് നേരിടില്ല. മാത്രമല്ല, മജൂലിയുടെ സംസ്‌കാരവും ആതിഥേയ മര്യാദയും അറിയുകയും ചെയ്യാം. മജൂലിയിലേക്ക് വരുമ്പോള്‍ ഇവിടുത്തെ പ്രത്യേകതയായ ഉത്സവ സമയങ്ങളില്‍ ഏതാണ് ശ്രദ്ധിച്ചാല്‍ മനോഹരമായ ദൃശ്യ വിരുന്നും ആസ്വദിക്കാനാകും. അസം ടീ ഫെസ്റ്റിവല്‍ ഇവിടുത്തെ ഏറ്റവും വലിയ ഒരു ഉത്സവമാണ്. ആസാമിലെ ജോര്‍ഹാട്ട് എയര്‍പോര്‍ട്ടാണ് മജൂലിയ്ക്ക് ഏറ്റവും അടുത്തുള്ളത്. ഇവിടെനിന്ന് 20 കിലോമീറ്ററാണ് മജൂലിയിലേക്കുള്ള ദൂരം.

share this post on...

Related posts