ഇന്ത്യയുടെ അടിപതറമോ!.. ശിഖര്‍ ധവാന്റെ പരുക്ക്; മൂന്ന് ആഴ്ചത്തേക്ക് പുറത്ത്

ലണ്ടന്‍: ന്യുസീലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന് വ്യക്തമായി. പരിക്കേറ്റ ധവാനെ ഇന്ന് സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് ധവാന് ലോകകപ്പ് തന്നെ നഷ്ടമാകുമെന്നുള്ള കാര്യം വ്യക്തമായത്. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള ധവാന്റെ പരുക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മല്‍സരത്തില്‍ സെഞ്ചുറി നേടിയ ധവാന്‍ ഫോം തെളിയിച്ചതിനു പിന്നാലെയാണ് നിരാശാജനകമായ ഈ വാര്‍ത്ത വരുന്നത്. ഓസീസിനെതിരെ ഓവലില്‍ 109 പന്തില്‍ 117 റണ്‍സ് നേടിയ ധവാനാണ് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയത്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ധവാനായിരുന്നു.

വീണ്ടും ട്യൂമര്‍; നടി ശരണ്യ ശശി ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക്

ഓസീസിനെതിരെ ബാറ്റു ചെയ്യുമ്പോള്‍ പരുക്കേറ്റ ധവാന്‍, വേദന സഹിച്ചും ബാറ്റു ചെയ്ത് സെഞ്ചുറിയുമായാണ് തിരികെ കയറിയത്. അതേസമയം, ഓസീസ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ ധവാന്‍ ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. പകരം രവീന്ദ്ര ജഡേജയാണ് ഫീല്‍ഡിങ്ങിനെത്തിയത്. മല്‍സരത്തിനുശേഷം നടത്തിയ വിശദമായ സ്‌കാനിങ്ങിലാണ് കൈവിരലിനു പൊട്ടലുണ്ടെന്ന് തെളിഞ്ഞത്. ഇതോടെ മൂന്ന് ആഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ധവാന്‍ ശേഷിക്കുന്ന മല്‍സരങ്ങളില്‍നിന്നു പുറത്തായാല്‍ ബിസിസിഐ പകരക്കാരനെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കും. ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍തൂക്കം.
ഈ സാഹചര്യത്തില്‍ ഈ മാസം നടക്കേണ്ട ലോകകപ്പ് മല്‍സരങ്ങളെല്ലാം ധവാനു നഷ്ടമാകുമെന്ന് ഉറപ്പായി. ന്യൂസീലന്‍ഡിനെതിരെ വ്യാഴാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. അതിനു പിന്നാലെ വരുന്ന പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് മല്‍സരങ്ങളെല്ലാം ധവാനു നഷ്ടമാകും.

share this post on...

Related posts