ഒരിക്കല്‍ക്കൂടി സ്പിന്നില്‍ തകര്‍ന്ന് ദക്ഷിണാഫ്രിക്ക; മൂന്നിലും ഇന്ത്യക്ക് ജയം

yuzvendra-chahal-afp_806x605_61518027711

yuzvendra-chahal-afp_806x605_61518027711
കേപ്ടൗണ്‍: കോഹ്‌ലിയും കുല്‍ദീപും ചാഹലും കാരണം ശനിദശ മാറാത്ത ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിലും തോറ്റ് തുന്നംപാടി. ചൈനാ മാന്‍ കുല്‍ദീപും യുസ്‌വേന്ദ്ര ചാഹലും ആതിഥേയരുടെ എട്ടുപേരെ നിരനിരയായി തിരിച്ചയച്ചപ്പോള്‍ 304 റണ്‍സ് പിന്തുടര്‍ന്നവര്‍ 179ല്‍ അവസാനിക്കുന്ന കാഴ്ച്ചയാണ് കേപ്ടൗണില്‍ കണ്ടത്. ഇരുവരും നാല് വീതം വിക്കറ്റുകളെടുത്തു. കഴിഞ്ഞ ഏകദിനത്തില്‍ ഇരുവരും ചേര്‍ന്ന് എട്ടുപേരെ കൂടാരം കയറ്റിയിരുന്നു. ഇതോടെ ആറ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-0 ന് മുന്നിലെത്തി. ആദ്യ രണ്ട് ഏകദിനങ്ങളില്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച ഇന്ത്യക്ക് മൂന്നാം ഏകദിനത്തില്‍ ടോസ് നഷ്ടമായതും ആദ്യ ബാറ്റിങ്ങിനിറങ്ങേണ്ടി വന്നതുമെല്ലാം നിര്‍ഭാഗ്യമാവുമെന്നും വിജയിക്കാമെന്നും തെറ്റിധരിച്ച ദക്ഷിണാഫ്രിക്കന്‍ ടീം കോഹ്‌ലിയുടെ ബാറ്റിങ്ങിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജെ.പി ഡ്യുമിനി 51 റണ്‍സെടുത്തു. നായകന്‍ ഐഡന്‍ മാര്‍ക്രം (32) ഡേവിഡ് മില്ലര്‍ (25) എന്നിവരും പിടിച്ച് നിന്നത് കൊണ്ടാണ് കുറഞ്ഞ സ്‌കോറിലൊതുങ്ങാതെ രക്ഷപെട്ടത്. മറ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങാനായില്ല. മുന്‍ നിരതാരങ്ങളായ ഫാഫ് ഡു പ്ലെസിസ്, ഡിവില്ലേഴ്‌സ്, ഡികോക്ക് എന്നിവരുടെ അഭാവം ടീമില്‍ കാര്യമായി നിഴലിച്ചു.

virat-kohli-ton-newlands-icc-twitter_806x605_41518063123
നേരത്തെ നായകന്‍ വിരാട് കോഹ്‌ലിയുടെ അപരാജിത സെഞ്ച്വറിയുടെ (160) മികവിലായിരുന്നു ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. റബദെയുടെ പന്തില്‍ കോഹ്‌ലി എല്‍ബിയില്‍ കുടുങ്ങിയത് അംപയര്‍ ഔട്ട് വിധിച്ചിരുന്നു. റിവ്യൂവിലൂടെ തിരിച്ച് വന്ന കോഹ്‌ലി പിന്നീട് ദക്ഷിണാഫ്രിക്കയുടെ അന്തകനാകുന്ന കാഴ്ചയാണ് കണ്ടത്. അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍ 76 മികച്ച പിന്തുണ നല്‍കിയിരുന്നു.ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് മധുര പ്രതികാരമായി ഏകദിന പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് റണ്‍സൊന്നുമെടുക്കാതെ രോഹിത് ശര്‍മയെയായിരുന്നു തുടക്കത്തില്‍ തന്നെ നഷ്ടമായത്. പേസര്‍ കഗിസൊ റബദെയാണ് ശര്‍മയെ പുറത്താക്കിയത്. തുടര്‍ന്ന് ഒത്ത് ചേര്‍ന്ന കോഹ്‌ലി ധവാന്‍ കൂട്ടുകെട്ട്ഇന്ത്യയെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചു. എന്നാല്‍ സ്‌കോര്‍ 140 നില്‍കെ ജെ.പി ഡ്യുമിനിയുടെ പന്തില്‍ ഐഡന്‍ മാര്‍ക്രമിന് ക്യാച്ച് നല്‍കി ധവാന്‍ മടങ്ങിയത് ഇന്ത്യക്ക് ക്ഷിണമായി. തുടര്‍ന്ന് വന്ന അജിന്‍ക്യ രഹാനെ (11) ഹര്‍ദ്ദിക് പാണ്ഡ്യ(14) എന്നിവരും എളുപ്പം പുറത്തായി. എം.എസ് ധോനിയും കേദര്‍ ജാഥവും പിടിച്ചു നിന്നില്ല. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജെ.പി ഡ്യുമിനി രണ്ട് വിക്കറ്റുകളെടുത്തു. കഗിസൊ റബദെ, ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളുമെടുത്തു. ആദ്യ രണ്ട് ഏകദിനങ്ങളിലേറ്റ പരാജയത്തിന് മറുപടി നല്‍കാന്‍ കേപ്ടൗണില്‍ ഇന്നിറങ്ങിയ ദക്ഷിണാഫ്രിക്ക ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ നായകന്‍ ഡുപ്ലെസിസിന്റെ അഭാവത്തില്‍ തന്നെയാണ് ഇന്നും ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ക്വിന്റിന്‍ ഡികോക്കും ഇന്ന് കളിച്ചില്ല. അതേ സമയം ലുങ്കി എംഗിഡി, ഹൈന്റിച്ച് ക്ലാസെന്‍ എന്നിവരുടെ ആദ്യ ഏകദിന മത്സരമായിരുന്നു ഇന്നത്തെത്.

Related posts